ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രില്‍ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
തിരുവല്ല : മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. പത്തനംതിട്ട കുമ്പനാടുള്ള സ്വകാര്യ ആശു പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയി ലാ യിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതോടെ കുമ്പനാട്ടേക്ക് മടങ്ങുകയായിരുന്നു.
ഒരു സമൂഹത്തെയാകെ ചിന്തയുടെയുടെയും അന്വേഷണത്തിന്റെയും ആത്മീയ വഴിയില്‍ നയിച്ച സന്യാസ വര്യനെയാണ് മാര്‍ ക്രിസോ സ്റ്റത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. നര്‍മത്തി ലൂടെ ദൈവിക ദര്‍ശനം അനുയായികള്‍ക്ക് പകര്‍ന്നു നല്‍കിയ ശൈലി ലോക പ്രശസ്തമായിരുന്നു. ജാതി മത വ്യത്യാസമില്ലാതെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച മതമേലധ്യക്ഷന്‍മാരില്‍ ഒരാളായിരു ന്നു എന്ന പ്രത്യേകതയും മാര്‍ ക്രിസോസ്റ്റത്തിനുണ്ട്.
മാര്‍ത്തോമ്മ സഭക്കും മലയാളക്കരയ്ക്കും അപ്പുറം വളര്‍ന്ന ഇടയന്‍മാരുടെ വലിയ ഇടയന്‍. കണ്ടുമു ട്ടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അടുത്ത് ഇടപഴകിയവര്‍ക്കും അകലങ്ങളിലുള്ളവര്‍ക്കും ഒരു പോലെ സുഹൃത്തും പിതാവും പുരോഹിതനും മെത്രാച്ചനും വഴികാട്ടിയും ഒക്കെയായി മാറിയ ധിഷണാശാലി. രാഷ്ട്രീയത്തില്‍ കൊടിയുടെ നിറം നോക്കാതെ പടര്‍ന്നു പന്തലിച്ച സൗഹൃദത്തി നുടമ. ക്രൈസ്തവ ദര്‍ശനത്തിന്റെ യഥാര്‍ത്ഥ സാരം വിശ്വാസ സമൂഹത്തിന് നര്‍മത്തി ന്റെ ഭാഷയി ല്‍ പകര്‍ന്നു നല്‍കിയ ആചാര്യന്‍. അതുകൊണ്ട് തന്നെ സ്വര്‍ണനാവുള്ള ഇടയന്‍ എന്ന പേര് അന്വര്‍ത്ഥമാക്കിയ മഹാ ഇടയന്‍.
ഏപ്രില്‍ 27ന് 104 വയസു തികഞ്ഞ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു. എഴുത്തിലൂടെയും പ്രസം?ഗത്തിലൂടെയും ചിന്തയും ചിരിയും നിറക്കുന്ന അദ്ദേഹത്തെ 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.
1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനം അലങ്കരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്. ക്രിസോസ്റ്റം എന്ന പേരിനെ അന്വര്‍ത്ഥാമാക്കുന്ന സുവര്‍ണ്ണ നാക്കുള്ളവന്‍ തന്നെയായിരുന്നു അദ്ദേഹം. നാളെ തിരുവല്ലയില്‍ വച്ചാണ് അദ്ദേഹത്തിന്റെ സംസ്‌കാരം.
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27-നാണ് മാര്‍ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.