ദുബായ് : ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായ ദുബായ് റണ്ണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതോടെ നഗരറോഡുകൾ നാളെ ജോഗിങ് ട്രാക്കുകളായി മാറും. നാളെ പുലർച്ചെ ഓട്ടക്കാർ നഗരവീഥികൾ കയ്യടക്കും. പിന്നെ, റോഡ് ജനസാഗരമായി മാറും. ദുബായ് റണ്ണിന്റെ ഭാഗമായി നാളെ 4 പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചിടും. പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് റോഡുകൾ അടയ്ക്കുക.
ദുബായ് റണ്ണിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യാർഥം നാളെ ദുബായ് മെട്രോ രാവിലെ 3 മുതൽ രാത്രി 12 വരെ സർവീസ് നടത്തും. റെഡ്, ഗ്രീൻ ലൈനുകളിൽ ഈ സമയം മെട്രോ ലഭിക്കുമെന്ന് ആർടിഎ അറിയിച്ചു. റോഡുകൾ അടയ്ക്കുന്നതിനാൽ ദുബായ് റണ്ണിൽ പങ്കെടുക്കാനുള്ളവർ മെട്രോയിൽ എത്തുന്നതാണ് നല്ലത്.
നോൽ കാർഡ് സിൽവറിൽ, കുറഞ്ഞത് 15 ദിർഹവും ഗോൾഡിൽ 30 ദിർഹവും ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകു എന്ന് ആർടിഎ അറിയിച്ചു. തുടക്കക്കാർക്കും കുടുംബങ്ങൾക്കുമായി 5 കി.മീ. റൂട്ടും സ്ഥിരം ഓട്ടക്കാർക്കായി 10 കി.മീ. റൂട്ടുമാണ് ക്രമീകരിക്കുന്നത്.
താൽകാലികമായി അടച്ചിടുന്ന റോഡുകൾ
∙ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡ്
∙ ഷെയ്ഖ് സായിദ് റോഡിനും അൽ ബൂർസ സ്ട്രീറ്റിനും ഇടയിലുള്ള അൽ സുക്കൂക്ക് സ്ട്രീറ്റ്
∙ ഷെയ്ഖ് സായിദ് റോഡിനും അൽഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്
∙ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൂളവാഡിൽ നിന്നുള്ള വൺവേ എന്നിവയാണ് താൽക്കാലികമായി അടയ്ക്കുന്നത്.
ബദൽ വഴികൾ
ഫിനാൻഷ്യൽ സെന്റർ റോഡ് (മുകളിലെ നില), സബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ്, അൽ ബദാ സ്ട്രീറ്റ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.