Business

ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാപിക്കണം :ചേംബര്‍ ഓഫ് ഫാര്‍മ

പ്രതിവര്‍ഷം 15,000 കോടി രൂപയുടെ മരുന്നുകള്‍ ചെലവഴിക്കപ്പെടുന്ന കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാ പിക്കണമെന്ന് അലോപ്പതി മരുന്ന് വിപണന, നിര്‍മാണ മേഖലയിലെ സംഘടനയായ ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു

കൊച്ചി: പ്രതിവര്‍ഷം 15,000 കോടി രൂപയുടെ മരുന്നുകള്‍ ചെലവഴിക്കപ്പെടുന്ന കേരളത്തില്‍ പൊ തുസ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ഫാര്‍മ പാര്‍ക്കു കള്‍ സ്ഥാപിക്കണമെന്ന് അ ലോപ്പതി മരുന്ന് വിപണന, നിര്‍മാണ മേഖലയിലെ സംഘടനയായ ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

10,500 ലേറെ മരുന്ന് കമ്പനികളാണ് രാജ്യത്തുടനീളം ഉത്പാദന, വിപണന മേഖലയില്‍ പ്രവര്‍ത്തി ക്കുന്നത്. മരുന്ന് ഉപഭോഗം കൂടുതലുള്ള കേരളത്തില്‍ ഫാര്‍മ വ്യവസായ ത്തിന് ആവശ്യമായ പരിഗ ണന നല്‍കിയാല്‍ സംസ്ഥാനത്തിന് കൂടുതല്‍ നികുതിയും തൊഴിലവസരങ്ങളും ലഭിക്കുമെന്ന് ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന സമ്മേളനം ചൂണ്ടിക്കാട്ടി.

ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് ആക്ടില്‍ കേന്ദ്ര ഭേദഗതി വന്നതോടെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതി ലോ മരുന്ന് നിര്‍മിക്കുന്നതിലോ നേരിട്ട് ഇടപെടുന്നില്ലങ്കില്‍ പോലും ഫാര്‍മ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. ഈ സാഹചര്യത്തില്‍ മരുന്ന് നിര്‍മാ ണ കമ്പനികള്‍ക്ക് നല്‍കുന്ന അതേ പരിഗണന മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്കും നല്‍കുകയോ പ്രത്യേക ഫാര്‍മ മാര്‍ക്കറ്റിംഗ് ലൈസന്‍സ് ഏര്‍പെടുത്തുകയോ വേ ണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.ചേമ്പറിന്റെ വിഷനറി അവാര്‍ഡ് സിയാല്‍ മാനേജിംഗ്ഡയറക്ടര്‍ എസ്.സുഹാസ് നല്‍കി. സംസ്ഥാന പ്രസി ഡന്റ് കെ. സനില്‍അദ്ധ്യക്ഷത വ ഹിച്ചു. ബെന്നി ബഹനാന്‍ എം.പി., റോജി ജോണ്‍ എം.എല്‍.എ., സന്തോഷ് കെ. മാത്യു, അന്‍വര്‍ മുഹമ്മദ് അലി, പുരുഷോത്തമന്‍ നമ്പൂ തിരി, പദ്മജ എസ്. മേനോന്‍, ആന്റണി തര്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. ഗോപകുമാര്‍, സെലിന്‍ പുല്ലംകോട്ട്എന്നിവര്‍ സംസാരിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.