Kerala

ഫാനും ലൈറ്റും സജ്ജീകരിച്ച് അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തി ; യുവാവും യുവതിയും പിടിയില്‍

ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ വി രാജു (26), കായംകുളം കണ്ടല്ലൂര്‍ പു ത്തന്‍പുരക്കല്‍ അപര്‍ണ (24) എന്നിവരാണ് ഡാന്‍സാഫ് സംഘ ത്തിന്റെ പിടിയിലായത്

കൊച്ചി: ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതി യും പിടിയില്‍. കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ വി രാജു (26), കായംകുളം കണ്ട ല്ലൂര്‍ പുത്തന്‍പുരക്കല്‍ അപര്‍ണ (24) എന്നിവരാണ് ഡാന്‍സാഫ് സംഘത്തി ന്റെ പിടിയിലായത്. കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്‌ളാറ്റില്‍ നിന്നാണ് യു വാവും യുവതിയും പിടിയിലായത്.

മൂന്നു നിലയുള്ള അപ്പാര്‍മെന്റിലെ ഫ്‌ളാറ്റില്‍ ഒരു മുറിയും അടുക്കളയും ഹാളു മാണുള്ളത്. അടുക്കളയിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയത്.നാല് മാസം വളര്‍ ച്ചയെത്തിയ ചെടിയാണ് പിടിച്ചെടുത്തത്. ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ അടു ക്കളയുടെ മൂലയിലാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ചെടിക്ക് വായു സഞ്ചാരം കിട്ടാന്‍ ചെറിയ ഫാ നും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു.

കഞ്ചാവ് ചെടി മുറിയില്‍ വളര്‍ത്തുന്നത് എങ്ങനെ എന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസിലാക്കിയതിനു ശേഷമാണ് ഇവര്‍ ആത്യാധുനിക സം വിധാനത്തോടെ ചെടി വളര്‍ത്തി യത്. നേരത്തെ ഇതേ ഫ്‌ ളാറ്റില്‍ നിന്ന് മറ്റൊരു യുവാവിനെ കഞ്ചാവ് കൈവശം വച്ച തിന് പൊലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തില്‍ അമല്‍ (28) എന്നയാളെയാണ് പിടികൂടിയത്. അലനും അപര്‍ണയ്ക്കും അമലുമായി മയക്കുമരുന്ന് ഇടപാ ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.

കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ക ഞ്ചാവ് ചെടി കണ്ടെത്തിയത്. നാര്‍ക്കോട്ടിക്ക് സെല്‍ പൊലീസ് അിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് ഇന്‍സ്പെക്ടര്‍ എസ്എച്ഒ വിപിന്‍ദാസ്, സബ് ഇന്‍സ്പെക്ടര്‍ ജയിംസ് ജോണ്‍, ഡാന്‍സാഫ് എസ്ഐയുടെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.