Breaking News

ഫസൽ (എ ആർ എം ന്യൂസ് ദുബായ് ) മീഡിയ എക്സലൻസ് അവാർഡ് 2025 ബെസ്റ്റ് റേഡിയോ ജേണലിസ്റ്റ് പുരസ്‌കാരത്തിന് അർഹനായി

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ പ്രൊഫ് .കെ വി തോമസ് ഫലകവും പ്രശസ്തിപത്രവും ശ്രീ ജിജു കുളങ്ങര ചെക്കും നൽകി ആദരിച്ചു.

മമ്പാട് എംഇഎസ് കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ‘സിഡിറ്റിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് മലയാളത്തിലെ ആദ്യ 24 മണിക്കൂർ വാർത്ത ചാനൽ ആയ ഇന്ത്യാവിഷന്റെ സ്ഥാപക ടീമിലെ അംഗമായി. ടെലിവിഷൻ ജേണലിസത്തിലുള്ള മാധ്യമപ്രവർത്തനത്തിൽ തുടക്കം കുറിച്ചു. പിന്നീട് മിഡിൽ ഈസ്റ്റിലുള്ള ഏറ്റവും വലിയ റേഡിയോ ശൃംഖലയായ അറേബ്യൻ റേഡിയോ നെറ്റ് വർക്കിൽ ബ്രോഡ്കാസ്റ്റിംഗ് ജേണലിസ്റ്റായി ശ്രദ്ധ നേടി. രണ്ടു പതിറ്റാണ്ടോളം യുഎഇ മലയാളികളുടെ കാതുകളിൽ മുടങ്ങാതെ വാർത്തകളും വിശേഷങ്ങളും എത്തിക്കുന്ന മികച്ച റേഡിയോ അവതാരകനായി. യുഎഇയിലെ നമ്പർ വൺ മലയാളം റേഡിയോയായ 967 എഫ് എം സോഷ്യൽ മീഡിയ മുഖമായി ഏറെ ശോഭിച്ചു. കോവിഡ് കാല സേവനത്തിന് ദുബായ് സർക്കാരിൻറെ പ്രത്യേക അംഗീകാരം ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾക്ക് അർഹനായി.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്, ഹൈബി ഈഡൻ എം പി, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ , ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്‌ (2026-27), വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.