തുർക്കി : ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര ഫോർമുല ചർച്ച ചെയ്ത് അന്റാലിയ മന്ത്രിതല യോഗം. തുർക്കിയിൽ നടന്ന യോഗത്തിൽ ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുത്തു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് അറബ് ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിമാരും പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്ന രാജ്യങ്ങളും ഒരുമിച്ചിരുന്നത്. തുർക്കിയിലെ അന്റാലിയയിൽ നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ, റഷ്യ, ചൈന, നോർവെ, സ്‌പെയിൻ, സ്ലൊവേനിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
ദ്വിരാഷ്ട്ര ഫോർമുല കേന്ദ്രീകരിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നത്. 1967 ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറുസലേം ആസ്ഥാനമായി ഫലസ്തീൻ രാജ്യം നിലവിൽ വരണമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി യോഗത്തിൽ ആവശ്യപ്പെട്ടു, മാനുഷിക സഹായങ്ങളെ ഇസ്രായേൽ രാഷ്ട്രീയ ആയുധമാക്കുകയാണ്. ഗസ്സ ജനതയെ ഒന്നടങ്കം ശിക്ഷിക്കാനുള്ള മാർഗമായി മാനുഷിക സഹായങ്ങൾ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.