കിഴക്കൻ ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് യുഎഇയുടെ സഹായഹസ്തം. ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘങ്ങളുമായി ചേർന്ന്, ഫലസ്തീനിൽ യുഎഇ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അൽ മഖാസിദ് ആശുപത്രിക്കുള്ള സഹായം. ഇസ്രായേൽ ആക്രമണത്തിന്റെ കെടുതികളിൽ കഷ്ടതയനുഭവിക്കുന്ന ആശുപത്രിക്ക് സാമ്പത്തികസഹായം പുതുജീവൻ നൽകുമെന്ന് കരുതപ്പെടുന്നു.
കിഴക്കൻ ജറൂസലേമിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് 1968ൽ ആരംഭിച്ച അൽ മഖാസിദ്. 20 ബെഡുകളോടെ ആരംഭിച്ച ആശുപത്രിയിൽ നിലവിൽ 250 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. 950 ജീവനക്കാരും ജോലി ചെയ്യുന്നു. ജറൂസലേം, അധിനിവിഷ്ട വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവിടങ്ങളിലെ അറുപത്തി ആറായിരത്തിലേറെ പേർക്ക് ചികിത്സ നൽകാൻ ആശുപത്രിക്കായിട്ടുണ്ട്. ആശുപത്രിക്ക് യുഎഇ നൽകുന്ന രണ്ടാംഘട്ട സാമ്പത്തിക സഹായമാണിത്. നേരത്തെ, 2022 ജൂലൈയിൽ 25 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായം യുഎഇ കൈമാറിയിരുന്നു. കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു അന്ന് ആശുപത്രി.
യുഎഇയുടെ സഹായം ആശുപത്രിക്ക് പുതിയ ജീവൻ നൽകുമെന്ന് അൽ മഖാസിദ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോക്ടർ അദ്‌നാൻ ഫർഹൂദ് പറഞ്ഞു. ഫണ്ട് അനുവദിച്ചതിൽ യുഎഇ നേതൃത്വത്തിന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനവും നന്ദിയറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.