കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തതിന് പി ന്നാലെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍. അധ്യക്ഷ തെരഞ്ഞടുപ്പില്‍ ഖാര്‍ഗെ യുടെ എതിരാളിയായിരുന്നു തരൂര്‍. തെരഞ്ഞടുപ്പില്‍ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ തരൂര്‍ നേടി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തതിന് പിന്നാലെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍. അധ്യക്ഷ തെരഞ്ഞടുപ്പില്‍ ഖാര്‍ ഗെയുടെ എതിരാളിയായിരുന്നു തരൂര്‍. തെരഞ്ഞടുപ്പില്‍ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ തരൂര്‍ നേടി. എണ്ണായിരത്തോളം വോട്ടു നേടിയാണ് ഖാര്‍ഗെയുടെ വിജയം. ആയിരത്തിലധികം പേരുടെ പിന്തുണ തനിക്കു ലഭിച്ചത് വലിയ നേട്ടമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്ത വുമാണ്. പുതിയ ദൗത്യത്തില്‍ ഖാര്‍ഗെജിയ്ക്ക് എല്ലാവിധ ആശംസ കളും നേരുന്നു. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചത് ബഹുമതിയായി കണക്കാക്കുന്നു. രാജ്യവ്യാപകമായി കോണ്‍ ഗ്രസിന്റെ നന്മ കൊതിക്കു ന്നവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ത രൂര്‍ ട്വിറ്ററില്‍ കുറിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയമെന്നും ശശി തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടു പ്പില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്നും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പടെ നി രവധി നേതാക്കളും ഖാര്‍ഗെയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയു ടെ ജനാധിപത്യ കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ചരിത്ര പരമായ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രത്യയശാസ്ത്ര പതിബ ദ്ധതയും പാര്‍ട്ടിയെ മുന്നോട്ടുനയിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
ആവേശമായി തീര്‍ന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 9385 വോട്ടുകളില്‍ 7897 ഉം നേടിയാണ് ഖര്‍ഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 416 വോട്ടുകള്‍ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്. ഫല പ്രഖ്യാപന ത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയി ലെത്തി ശശി തരൂര്‍ സന്ദര്‍ശിച്ചതും ശ്രദ്ധേയമായി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.