കോഴിക്കോട് : സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാര്‍ ഫറോക്ക് നഗരസഭ ഓഫിസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകൾ കണ്ടെത്തി. പല നടപടികളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്നും കണ്ടെത്തി. വിവരാവകാശ കമ്മിഷണര്‍മാരായ ടി.കെ.രാമകൃഷ്ണന്‍, അബ്ദുള്‍ ഹക്കിം എന്നിവരാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം പരിശോധന നടത്തിയത്.
ഫയലുകളുടെ കാറ്റലോഗും ഇൻഡക്സും ഇല്ല, അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരായ മൂന്നു പേരെ നിയമിച്ചിട്ടില്ല, ആര്‍ടിഐ നിയമം വകുപ്പ് 4 പ്രകാരം സ്വയം പ്രസിദ്ധീകരിക്കേണ്ട വിവരങ്ങള്‍ 20 കൊല്ലമായിട്ടും നഗരസഭാ സൈറ്റില്‍ ചേര്‍ത്തിട്ടില്ല, പൗരാവകാശ രേഖ 2020-ന് ശേഷം പരിഷ്‌കരിക്കുകയോ സൈറ്റില്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല, ഉത്തരവുകള്‍, അറിയിപ്പുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നില്ല, പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാതെ ലഭ്യമാക്കേണ്ടുന്ന വിവരങ്ങള്‍ നല്‍കുന്നില്ല, അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും കൃത്യമായ മറുപടി നല്‍കുന്നില്ല തുടങ്ങി ഗുരുതര വീഴ്ചകളാണ് നഗരസഭയുടെ ഭാഗത്ത് കണ്ടെത്തിയിട്ടുള്ളത്. വീഴ്ചകള്‍ പരിഹരിച്ച് രേഖകള്‍ ക്രമപ്പെടുത്താന്‍ സെക്രട്ടറി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിച്ചതായും വിവരാവകാശ കമ്മിഷണര്‍മാര്‍ അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.