ദില്ലി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേരെ വിലക്കി സെബി.
വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്.
റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിടണം. അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാർക്കറ്റുമായി ഈ കാലയളവില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസിനെ (RHFL) സെക്യൂരിറ്റീസ് മാർക്കറ്റിനെ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ആർഎച്ച്‌എഫ്‌എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനില്‍ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. ഡയറക്ടർ ബോർഡ് വായ്പാ രീതികള്‍ അവസാനിപ്പിക്കാൻ ശക്തമായ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകള്‍ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, കമ്പനിയുടെ മാനേജ്മെൻ്റ് ഈ ഉത്തരവുകള്‍ അവഗണിച്ചുവെന്നും സെബി കണ്ടെത്തി.
എഡിഎ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സണ്‍ എന്ന സ്ഥാനവും ആർഎച്ച്‌എഫ്‌എല്ലിൻ്റെ ഹോള്‍ഡിംഗ് കമ്ബനിയിലെ പരോക്ഷമായ ഷെയർഹോള്‍ഡിംഗും അനില്‍ അംബാനി തട്ടിപ്പ് നടത്താൻ ഉപയോഗിച്ചു. ആസ്തികളോ വരുമാനമോ ഇല്ലാത്ത കമ്പനികൾക്ക് കോടികളുടെ വായ്പകള്‍ അനുവദിക്കുന്നതില്‍ കമ്പനിയുടെ മാനേജ്‌മെൻ്റും പ്രൊമോട്ടർമാരും അമിത താല്‍പര്യം കാണിച്ചുവെന്നും സെബി പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.