Breaking News

പ്ലസ് വണ്‍ പരീക്ഷയില്‍ ആശയക്കുഴപ്പം ; അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ്. പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുട രുന്നു. പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.

പ്ലസ് വണ്‍ പരീക്ഷ നടത്തിയിട്ടില്ല. പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായതാണ് ആശങ്ക കൂട്ടുന്നത്. പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാ നിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.

പഠനം മുഴുവന്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ കഴിഞ്ഞ അധ്യയനവര്‍ഷം നടന്നത് എസ്എ സ്എല്‍ സി പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ്. ബാക്കി ക്ലാസുകാര്‍ക്കല്ലാം പരീക്ഷയില്ലാതെ സ്ഥാന ക്കയറ്റം കിട്ടി. പക്ഷെ എസ്എസ്എല്‍സി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയായ പ്ലസ് വണി ന്റെ കാര്യത്തിലാണ് പ്രതിസന്ധി. പരീക്ഷ നടന്നില്ലെന്ന് മാത്രമല്ല, പ്ലസ് ടു ക്ലാസ് തുടങ്ങാനും സമ യമായി. പ്ലസ് വണ്‍ പരീക്ഷയില്ലാതെ എങ്ങനെ പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്‌നം. പ്രതിസന്ധി മറികടക്കാന്‍ പല തരം വഴികള്‍ ആലോചിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.