News

പ്രേമൻ ഇല്ലത്തിന്റ നോവൽ ഷാർജ പുസ്തകോ ത്സവത്തിൽ പ്രകാശനം ചെയ്യും.

ഷാർജ ∙ ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചപ്രേമൻ ഇല്ലത്തിന്റ ‘Deewan Al Matroodeen’എന്ന നോവൽ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യും.
കറന്റ്‌ ബുക്സ് തൃശ്ശൂർ രണ്ടു പതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ‘പുറത്താക്കപ്പെട്ടവരുടെ പുസ്തകം’ എന്ന തലശ്ശേരി, മൊകേരി സ്വദേശിയായ പ്രേമൻ ഇല്ലത്ത് ‌രചിച്ച നോവലിന്റെ അറബിക് മൊഴിമാറ്റമാണ് ‘ദിവാൻ അൽ മത്രുദ്ദീൻ’. തന്റെ പുസ്തകത്തെക്കുറിച്ച് നോവലിസ്റ്റ് പറയുന്നു:

ഷാർജ സാംസ്കാരിക വകുപ്പിന്റെ മുൻ ഉപദേശകനും എഴുത്തുകാരനുമായ അബ്ദു ശിവപുരം ആണ് വിവർത്തകൻ. യുണൈറ്റഡ് നേഷൻസിന്റെ ലോക സാമ്പത്തിക വികസന സമിതി കുവൈത്ത് അധ്യക്ഷനും അറബ് എഴുത്തുകാരനുമായ ഡോ. അബ്ദുൽ മൊഹ്‌സിൻ അൽ മുബാറക് അൽ അസ്മിയാണ്‌ പുസ്തകത്തിന്റെ ആമുഖം എഴുതിയത്.
ഏഴു പതിറ്റാണ്ടുകളായി പിറന്ന മണ്ണിൽ ചവിട്ടി നിൽക്കാൻ ഒരടി മണ്ണിനായി ജീവിതം പോരാട്ടമാക്കിയ ഒരു ജനതയുടെ പേരാകുന്നു ‘പലസ്തീൻ’. അവർക്കു ജീവിതം പോരാട്ടവും പോരാട്ടം ജീവിതവുമാകുന്നു. മരണം വാർത്തയല്ലാതാകുന്ന ഒരേ ഒരു പ്രദേശമേ ഇന്നു ലോകത്തുള്ളൂ അതിനെയും നമുക്ക് ‘പലസ്തീൻ’ എന്നു വിളിക്കാം. പുറത്താക്കിയിട്ടും പുറത്തു പോകാത്തൊരു സമരജീവിതത്തിന്റെ സംഗ്രഹമാണ് പലസ്തീൻ ജീവിതം ലോക മാനവികതയ്ക്കു മുന്നിൽ തുറന്നിടുന്നത്. അസാമാന്യമായ ഈ രണവീര്യമാണ് ഇങ്ങനെയൊരു രചന നടത്താൻ എനിക്ക് പ്രേരണയായത്. മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ പലസ്തീൻ പ്രമേയമായ ആദ്യ നോവൽ ആണിതെന്നു അവതാരകൻ കെഇഎൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഈ മാസം 9ന് വൈകുന്നേരം 5മണിക്ക് റൈറ്റ്ഴ്സ് ഫോറം ഹാളിൽ
ഡോക്ടർ അബ്ദുൽ മൊഹ്‌സിൻ അൽ മുബാറക് അൽ അസ്മി പുസ്തകം പ്രകാശനം ചെയ്യും.വിവർത്തകൻ അബ്ദു ശിവപുരം,അറബ് സാഹിത്യത്തിലെയും മലയാളത്തിലെയും പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.