കോടിയേരി ബാലകൃഷ്ണനെ ഒരുനോക്ക് കാണാന്‍ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവി ക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തിയപ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് ടൗ ണ്‍ ഹാള്‍ വേദിയായി. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ പുഷ്പന് താങ്ങായും തണലായും നിന്നവരില്‍ പ്രധാനിയായിരുന്നു കോടിയേരി
കണ്ണൂര്‍ : അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഒരുനോക്ക് കാ ണാന്‍ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പു ഷ്പന്‍ എത്തിയപ്പോള്‍ വികാരനി ര്‍ഭരമായ നിമിഷങ്ങള്‍ക്ക് ടൗണ്‍ ഹാള്‍ വേദിയായി. കോടിയേരിയെ കാണിക്കാനായി പുഷ്പനെ സ്ട്രെ ച്ചറിലാണ് കൊണ്ട് വന്നത്. പൊതുദ ര്‍ശനം നടക്കുന്ന തലശേരി ടൗണ്‍ ഹാളില്‍ പുഷ്പനെത്തിയപ്പോ ള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുയര്‍ത്തി. പുഷ്പന്‍ കോടിയേരിയെ ഏറെ വികാര നിര്‍ഭരമായാണ് വിടചൊല്ലിയത്.
1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ പുഷ്പന്റെ ജീവിതം കിടക്ക യിലേക്ക് ചുരുങ്ങുകയായിരുന്നു. പുഷ്പന് താങ്ങായും തണലായും നിന്നവരില്‍ പ്രധാനിയായിരുന്നു കോടിയേരി. പുഷ്പന്റെ ചൊക്ലിയിലുള്ള വീട്ടില്‍ ആരോഗ്യ കാര്യങ്ങള്‍ തിരക്കാന്‍ കോടിയേരി സ്ഥിര മെത്തുമായിരുന്നു. സംസ്ഥാന സെക്രട്ടറിയായി മൂന്നാമതും തെരഞ്ഞെടുത്ത ശേഷമാണ് പുഷ്പന്റെ വീട്ടില്‍ അദ്ദേഹം അവസാനമായി എത്തിയത്. പ്രിയ സഖാവിന് അവസാനമായി വിപ്ലവാഭിവാദ്യങ്ങ ള്‍ അര്‍പ്പിച്ചപ്പോള്‍ പലരുടേയും കണ്ണുകള്‍ കലങ്ങിയിരുന്നു.
മൃതദേഹം ടൗണ്‍ ഹാളില്‍ എത്തിച്ചതിന് പിന്നാലെ കോടിയേരിയുടെ ഭാര്യ വിനോദിനി ടൗണ്‍ ഹാ ളില്‍ എത്തി. വിനോദിനിയുടെ സങ്കടം മറ്റുള്ളവരേയും ഏറെ ദുഖത്തി ലാഴ്ത്തി.മകന്‍ ബിനീഷ് കോ ടിയേരി ചേര്‍ത്തു പിടിച്ചെങ്കിലും വിഷമം താങ്ങാനാകാതെ വിനോദിനി തളര്‍ന്നു വീണു. തുടര്‍ന്ന് മകനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വിനോദിനിയെ അവിടെ നിന്നും മാറ്റുകയായിരുന്നു.
തലശേരി ടൗണ്‍ ഹാളില്‍ രാത്രി പന്ത്രണ്ട് മണിവരെ പൊതു ദര്‍ശനമുണ്ടാകും. ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 10 മുതല്‍ മാടപ്പീടിക യിലെ വീട്ടിലും 11 മുതല്‍ കണ്ണൂ ര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കാരം നടക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.