Home

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി വിവാ ഹം ചെയ്ത 26-കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്‌സോ കേസില്‍ അറ സ്റ്റിലായത്. കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം

ട്രിച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത 26-കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെയെത്താതിരുന്നതോടെ കുടുംബം പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് തുറയൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ ഒരു അധ്യാപികയേയും അതേദിവസം മുതല്‍ കാണാതായതായി വിവരം ലഭിച്ചത്. പിന്നാലെ ഇവരുടെ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് നമ്പറുകളും ഒരേ സമയം സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഒരു സ്ഥലത്താ കാം എന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തിയത്.

ദിവസങ്ങള്‍ക്കുമുമ്പാണ് പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പ്രവര്‍ ത്തിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ട്രിച്ചിയിലാണെന്ന് കണ്ടെത്തുകയായിരു ന്നു. തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.