Kerala

പ്രാണാസമര്‍പ്പണം ; നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു

പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമന്‍സ് ആര്‍ട്‌സ് ട്രസ്റ്റ് ഗുരു കലാമണ്ഡലം കല്യാണി ക്കുട്ടിയമ്മയുടെ പേരിലുള്ള നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദ മിയില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രാണയുടെ മുഖ്യരക്ഷാധികാരിയുമായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാ രാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്

തലശ്ശേരി: പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമന്‍സ് ആര്‍ട്‌സ് ട്രസ്റ്റ് ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയ മ്മയുടെ പേരിലുള്ള നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രാണയുടെ മുഖ്യരക്ഷാധികാരിയുമായ പത്മശ്രീ മട്ടന്നൂ ര്‍ ശങ്കരന്‍കുട്ടി മാരാരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

പ്രാണാ അക്കാദമിയുടെ സ്ഥാപക ഡയറക്ടറും മോഹിനിയാട്ടം നര്‍ത്തകിയുമായ നാട്യജ്യോതി മണിമേഘ ലയും ഡല്‍ഹി പഞ്ചവാദ്യം ട്രസ്റ്റ് സ്ഥാപകന്‍ ചെറുതാഴം കുഞ്ഞിരാമന്‍ മാരാറും ചടങ്ങില്‍ പങ്കെടുത്തു. മോഹിനിയാട്ടത്തിന്റെ അമ്മ, കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിന് സ്വജീവിതം സമ ര്‍പ്പിച്ച ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള ആദ്യത്തെ ‘നിത്യകല്യാണി-കല്യാണിക്കു ട്ടി അമ്മയുടെ മകളും മോഹിനിയാട്ടം നര്‍ത്തകിയും,അധ്യാപികയുമായ കലാവിജയന് സമര്‍പ്പിക്കും.

ഗുരു ശ്രേഷ്ഠപുരസ്‌കാരം. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍(കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പാള്‍) കലാചാര്യ പുര സ്‌കാരം സദനം.ഗോപാലകൃഷ്ണന്‍( സദനം കഥകളി അ ക്കാദമി പ്രിന്‍സിപ്പാള്‍ ), കലാ ഉപാസന പുരസ്‌കാ രം അയ്മനം. കെ.പ്രദീപ്( കര്‍ണാട്ടിക് വയലിനിസ്റ്റ് ) ക്ഷേത്രകലാശ്രേഷ്ഠ പുരസ്‌കാരം. ഡോ. കലാമണ്ഡലം കൃഷ്‌ണേന്ദു (നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം) കലേനാര്‍ പുരസ്‌കാരം സുശീല്‍ തിരുവങ്ങാട് (സിനി ആര്‍ട്ടി സ്റ്റ്), കലാസപര്യ പുരസ്‌കാരം സന്തോഷ് ചിറക്കര ( ചിത്രകല, സിനിമ ആര്‍ട്ട് ഡയറക്ടര്‍) സംഗീതസപര്യ ആദരവ് നിഷ മുരളീധരന്‍ ( കര്‍ണാട്ടിക് സംഗീതജ്ഞ, അധ്യാപിക) നാട്യ ഇളവരസി പുരസ്‌കാരം ദയ പ്രാണാ( മോഹിനിയാട്ടം) യുവ കലാര ത്‌നം പുരസ്‌കാരം. മഞ്ജിമ കലാര്‍പ്പണ (ഭരതനാട്യം) ശ്രീബാല പുര സ്‌കാരം. അനന്യ പ്രശാന്ത് (ഭരതനാട്യം)

വാദ്യ,സംഗീത, നൃത്തം, ക്ഷേത്രകല, അഭിനയം, ചിത്രകല ശില്പകല എന്നി കലയുടെ വ്യത്യസ്ത മേഖലകളി ല്‍ മികവ് തെളിയിക്കുകയും സാമൂഹിക പ്രതിബദ്ധതയും ഉ ള്ള കലാകാരന്മാരെയാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, ചെറുതാഴം കുഞ്ഞിരാമന്‍ മാരാര്‍, കലൈമാമണി ചാലക്കര പുരുഷു, നാട്യജ്യോതി മണി മേ ഖല എന്നിവര്‍ ഉള്‍പ്പെട്ട ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രാണയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 30ന് വൈകിട്ട് 7.മണിക്ക് ഗുരുവായൂര്‍ മേല്‍പ്പ ത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പണം നടത്തുവാന്‍ ട്രസ്റ്റ് അംഗങ്ങള്‍ തീരുമാനിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.