അരനൂറ്റാണ്ട് പിന്നിടുന്ന കോട്ടയം പ്രസ് ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമാണ് പ്രസിഡന്റ് സ്ഥാന ത്തേക്ക് വനിത മത്സര രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമി പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി.
കോട്ടയം: പ്രസ് ക്ലബ് അധ്യക്ഷ സ്ഥാനത്തേക്ക് രശ്മി രഘുനാഥ് കൂടി എത്തു ന്നതോടെ കോട്ടയം ജില്ലയില്‍ ഭരണസാരഥ്യം പൂര്‍ണമായും സ്ത്രീകളുടെ കൈകളില്‍ ഭദ്രമാകും. അരനൂറ്റാണ്ട് പിന്നിടുന്ന കോട്ടയം പ്രസ് ക്ലബിന്റെ ച രിത്രത്തില്‍ ആദ്യമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത മത്സര രംഗത്തെ ത്തിയിരിക്കുന്നത്. മാതൃഭൂമി പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ര ശ്മി രഘുനാ ഥാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി.
ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും എഡിഎമ്മും ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റും നഗരസഭ അധ്യക്ഷയും നിലവില്‍ വനിതകളാണ്. പ്രസ് ക്ല ബിലും വനിതാ പ്രസിഡന്റ് വേണമെന്ന ഉറച്ച പോരാട്ടത്തിലാണ് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍. എല്ലാ മേഖലകളിലും സ്ത്രീകള്‍ എത്തിയിട്ടും നാട്ടിലെ ചാലക ശക്തിയായി മാറേണ്ട നാലാം തൂണ്‍ ഇപ്പോഴും തു രുമ്പെടുത്ത അവ സ്ഥയിലാണെന്ന നാണക്കേടാണ് രശ്മി രഘുനാഥിന്റെ വിജയത്തോടെ ഇല്ലാതാവുക.
നിലവിലെ പ്രസിഡന്റ് മലയാള മനോരമയിലെ ജോസഫ് സെബാസ്റ്റ്യനാണ് രശ്മി രഘുനാഥിന്റെ എതി രാ ളി. ജോസഫ് സെബാസ്റ്റ്യന്റെ പാനലില്‍ എസിവിയിലെ റോബിന്‍ തോമസാണ് സെക്രട്ടറി സ്ഥാനത്തേ ക്ക് മത്സരിക്കുന്നത്. എതിരാളി കേരളാ കൗമുദിയിലെ രാഹുല്‍ ചന്ദ്രശേഖരനാണ്.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ, സംസ്ഥാന സമിതിയിലേക്ക് ഈ മാസം മെയ് 21നാണ് തെര ഞ്ഞെടുപ്പ്. സംസ്ഥാനതലത്തിലും ഇതാദ്യമായി വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. വീ ക്ഷണം തൃശൂര്‍ ബ്യൂറോയിലെ എം വി വിനീതയാണ് വനിത സ്ഥാനാര്‍ഥി. സി നാരായാണന്‍, എസ് ശ്രീകുമാര്‍, എം പി സൂര്യദാസ് എന്നിവരാണ് മറ്റു പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് കെ പി റെജി, ആര്‍ കിരണ്‍ ബാബു, എം സുരേഷ് ബാ ബു എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികള്‍.
സുവര്‍ണ ജൂബിലി പിന്നിടുന്ന പ്രസ് ക്ലബിന്റെ ചരിത്രത്തിലാദ്യമായാണ് പ്രസി ഡന്റ് സ്ഥാനത്തേക്ക് വനിത മത്സരിക്കുന്നത്. പത്രപ്രവര്‍ത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച രശ്മി രഘുനാഥ്, കെ യു ഡ ബ്‌ളി ജെയില്‍ 1995 മുതല്‍ സജീവ മാണ്. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് പദവി ഉള്‍പ്പെ ടെയുള്ള സ്ഥാനങ്ങളി ലേ ക്ക് മത്സരിച്ച് ജയിച്ച അനുഭവങ്ങളുടെ കരുത്തിലാണ് ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
രശ്മി മത്സരിച്ച് ജയിച്ച സമയത്ത് സംസ്ഥാനത്തെ പ്രസ് ക്ലബുകളില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് സ്ത്രീകള്‍ക്ക് സംവരണം ഇല്ലാതിരുന്നു. അന്ന് തെരഞ്ഞെടുപ്പിലൂടെ യാണ് വൈസ് പ്രസിഡന്റ് പദവി യില്‍ എത്തിയത്. അന്ന് മുതല്‍ ഇന്ന് വരെ കോട്ടയം പ്രസ് ക്ലബു മായി അടുത്ത ബന്ധം കാത്ത് സൂ ക്ഷിക്കുന്ന രശ്മി, നിലവില്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ കോട്ടയം ബ്യൂറോയില്‍ ലേഖികയാണ്. കോഴി ക്കോട്, കൊച്ചി എന്നിവടങ്ങളില്‍ ‘ഗൃഹലക്ഷമി’യില്‍ ജോലി ചെയ്ത ശേഷമാണ് കോട്ടയം ബ്യൂറോയി ല്‍ എത്തുന്നത്.
മംഗളം ദിനപ്പത്രം, കന്യക മാസിക എന്നിവടങ്ങളില്‍ ദീര്‍ഘകാല പ്രവര്‍ത്തന ശേഷമാണ് ഗൃഹല ക്ഷ്മിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബിസിഎം കോളേജില്‍ നിന്ന് ബിരുദം. ബിരുദാനന്തര പഠന ത്തിനൊപ്പം ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. 1993ല്‍ പഠനഭാഗമായി കോട്ടയം മലയാള മനോ രമ ദിനപ്പത്രത്തിന്റെ ഡെസ്‌കില്‍ ഇന്റേണ്‍ഷിപ്പ്. തുടര്‍ന്ന് മംഗളം ദിനപ്പത്രത്തില്‍ ജോലിയില്‍ പ്ര വേശിച്ചു.
പ്രശസ്ത പത്രപ്രവര്‍ത്തകനും കോട്ടയം പ്രസ് ക്ലബ് സ്ഥാപക സെക്രട്ടറിയുമായ കെ എം റോയ്, ജോ യി തിരുമൂലപുരം എന്നിവര്‍ക്കൊപ്പമുള്ള പരിശീലനകാലം. നാഷണല്‍ അത്‌ലറ്റിക് മീറ്റ്, സംസ്ഥാന സ്‌കൂള്‍-സര്‍വകലാശാല കലോത്സവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബനാറസ്, കാഞ്ചീപുരം ഉള്‍പ്പെ ടെ ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്തു തയ്യാറാക്കിയ, ശീമാട്ടി ഉടമ ബീനാ കണ്ണന്റെ ‘ബുക്ക് ഓഫ് ഇന്ത്യന്‍ സില്‍ക്ക് സാരീസ്’ എന്ന പുസ്തകത്തിന്റെ രചനയില്‍ ഭാഗമായി. കഥ,നോവലെറ്റുകള്‍ എഴുതാറുണ്ട്.
കോട്ടയം കുമാരനല്ലൂരില്‍ ‘ഒരിടം’ വീട്ടിലാണ് താമസം. ഭര്‍ത്താവ് ചലച്ചിത്ര സംവിധായകന്‍ പ്രദീപ് നായര്‍.മക്കള്‍ പൃഥു,രുഗ്മി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.