പ്രസിദ്ധ സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമി ലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വൈകീട്ട് മൂന്നരയോടെ യാണ് മരണം. ഈ മാസം 22ന് 74 വയസ് തികയാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍.
ന്യൂഡല്‍ഹി: പ്രസിദ്ധ സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമിലെ ഫോ ര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മരണം. ഈ മാസം 22ന് 74 വയസ് തികയാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍.
ജമ്മു കശ്മീരിലെ സോപോറാണ് ഭജന്‍ സോപോരിയുടെ ജന്മദേശം. സന്തൂര്‍ വാദക കുടുംബത്തില്‍ ജനിച്ച ഭജന്‍ സോപോരിയുടെ കുടുംബത്തിന്റെ ആറ് തലമുറയിലും സന്തൂര്‍ വാദകരുണ്ട്. പത്ത് വയസ് പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കച്ചേരി.
വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പാശ്ചാത്യ ശാസ്ത്രീയ സംഗീതവും മുത്തശ്ശന്‍ എസ്സി സോ പോരിയില്‍ നിന്നും പിതാവ് ശംഭൂനാഥില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ച ഭജന്‍സോ പോരി ബെല്‍ജിയം, ഈംഗ്ലണ്ട്, ഈജിപ്ത്, ജര്‍മനി, നോര്‍വേ, സിറിയ, യുഎസ് തുടങ്ങി നിരവധി രാ ജ്യങ്ങളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
1992 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച ഭജന്‍ സോപോരിയ്ക്ക് 2004 ല്‍ പദ്മശ്രീ പുരസ് കാരം നല്‍കി രാജ്യം ആദരിച്ചു. 2009 ല്‍ ബാബാ അലാവുദീന്‍ ഖാന്‍ പുരസ്‌കാരവും 2011 ല്‍ മാഥുര്‍ പുരസ്‌കാരവും ലഭിച്ചു. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി അദ്ദേ ഹത്തെ ആദരിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.