News

പ്രശ്‌സ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.

ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയുടെ ശിഖരസൂര്യൻ എന്ന പുസ്‌തകത്തിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ മികച്ച മലയാള പരിഭാഷയ്‌ക്കുള്ള അവാർഡ് ലഭിച്ചു. പ്രശസ്‌ത കന്നഡ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖരസൂര്യ എന്ന കന്നഡ നോവലിന്റെ 2015ൽ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയാണിത്. 50,000രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. 24 ഭാഷകളിലെ പരിഭാഷകൾക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്.

ബാംഗ്ളൂരിൽ സ്ഥിരതാമസക്കാരനായ സുധാകരൻ രാമന്തളി പയ്യന്നൂർ രാമന്തളി സ്വദേശിയും മുൻ എച്ച്.എ.എൽ ഉദ്യോഗസ്ഥനുമാണ്. യു.ആർ. അനന്തമൂർത്തി, ചന്ദ്രശേഖര കമ്പാർ തുടങ്ങിയ പ്രമുഖരുടെ 27 രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാള നോവലുകളും രണ്ട് കഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തി. പൂർണ ഉറൂബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ രുഗ്‌മിണി, മക്കൾ: സതീഷ്, സന്തോഷ്, സവിത.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.