സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തത്. തൃശൂര്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 16 കോടിയോളം രൂപ കൈമാറി യെന്ന് പ്രവീണ്‍ റാണ മൊഴി നല്‍കിയതായും പൊലീസ് വ്യക്തമാക്കി
തൃശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തത്. തൃശൂര്‍ അഡീഷ ണല്‍ സെഷന്‍സ് കോടതിടയുടെതാണ് നടപടി. 100 കോടിയുടെ തട്ടിപ്പാണ് റാണ നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെയാണ് റാണയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പിന്നീട് കൊച്ചി ചെലവന്നൂ രിലുള്ള ഫ്‌ളാറ്റിലെത്തിച്ച് റാണയില്‍ നിന്ന് തെളിവെടുത്തു. പണം ധൂര്‍ത്തടിച്ച് കളഞ്ഞുവെന്നാണ് റാണ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്.കോയമ്പത്തൂരില്‍ നിന്നാണ് പ്രവീണ്‍ റാണയെ കഴി ഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഈ മാസം ആറിനാണ് കൊച്ചി പോലീസിനെ വെട്ടിച്ച് ഇയാള്‍ സം സ്ഥാനത്തു നിന്ന് രക്ഷപ്പെട്ടിരുന്നത്.
16 കോടിയോളം രൂപ കൈമാറിയെന്ന് പ്രവീണ്‍ റാണ മൊഴി നല്‍കിയതായും പൊലീസ് വ്യക്തമാക്കി. കൂ ടുതല്‍ പേരെ ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശി ഹണി തോമസി ന്റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്.പ്രവീണ്‍ റാണയെ സഹായിച്ച കണ്ണൂര്‍ സ്വദേശി ഷൗക്കത്തിന് നോട്ടീസ് നല്‍കാനാണ് പൊലീസി ന്റെ നീക്കം.കൂടുതല്‍ കേസുകള്‍ വരും ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യും. വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രിക രിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 11 സ്ഥാപനങ്ങളുടെ കീഴിലാണ് തട്ടിപ്പെന്നാണ് റിമാന്‍ ഡ് റിപ്പോര്‍ട്ട്. നില വില്‍ 36 കേസുകള്‍ പ്രവീണ്‍ റാണയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.