Kerala

പ്രവീണ്‍ റാണ തട്ടിച്ചത് നൂറ് കോടി ; അക്കൗണ്ടില്‍ പത്ത് പൈസയില്ല

സ്ട്രോംഗ് ആന്റ് സേഫ് തട്ടിപ്പ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ പ്രവീണ്‍ റാണയുടെ അക്കൗണ്ടില്‍ പത്ത് നയാപൈസയില്ലന്ന് പൊലീസ്. പൊ ലീസ് അന്വേഷണം ശക്തമാക്കിയതോടെ തന്റെ വിവാഹമോതിരം വിറ്റാണ് പൊള്ളാച്ചിയിലേക്ക് രക്ഷപെട്ടതതെന്ന് റാണ് പൊലീസിനോട് പറഞ്ഞു

കൊച്ചി : സ്ട്രോംഗ് ആന്റ് സേഫ് തട്ടിപ്പ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ പ്രവീണ്‍ റാ ണയുടെ അക്കൗണ്ടില്‍ പത്ത് നയാപൈസയില്ലന്ന് പൊലീസ്. പൊലീ സ് അന്വേഷണം ശക്തമാക്കി യതോടെ തന്റെ വിവാഹമോതിരം വിറ്റാണ് പൊള്ളാച്ചിയിലേക്ക് രക്ഷപെട്ടതതെന്ന് റാണ് പൊലീസി നോട് പറഞ്ഞു. റാണയുടെ അക്കൗണ്ടില്‍ പണമില്ലന്ന് വാര്‍ത്ത പുറത്ത് വന്നതോടെ നിക്ഷേപകര്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

പൊളളാച്ചിയിലേക്ക് രക്ഷപെടുമ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്നത് 75000 രൂപ മാത്രമാണെന്നാണ് പ്രവീ ണ്‍ റാണ പൊലീസിനോട് പറഞ്ഞത്. കോയമ്പത്തൂരില്‍ വച്ചാണ് വിവാഹമോതിരം വിറ്റത്. തന്റ സുഹൃ ത്തായ ഷൗക്കത്തിന് 16 കോടി രൂപ കടമായി നല്‍കിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇ യാളെ രക്ഷപെടാന്‍ സഹാ യിച്ച രണ്ട് അംഗരക്ഷകരെ പൊലീസ് കസ്റ്റഡിയിലെടു ത്തിട്ടുണ്ട്. പ്രവീണ്‍ റാണയുടെ കൊച്ചിയിലെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തുമ്പോള്‍ അവിടെ നിന്ന് രക്ഷപെട്ട ഇയാളെ സുഹൃത്തുക്കള്‍ കെ എസ് ആര്‍ ടി സ്റ്റാന്‍ഡിലെത്തിച്ചു. അവിടെ നിന്ന് അങ്കമാലിയിലെത്തിയ റാണ ബ ന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്.

എന്നാല്‍ പണമില്ലന്നുള്ളത് ഇയാളുടെ മറ്റൊരു തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ചില ഇടനിലക്കാര്‍ നിക്ഷേപകരെ ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് സൂചന നല്‍കി. കേസ് പിന്‍വ ലിച്ചാല്‍ ചെക്കുകള്‍ നല്‍കാമെന്നും എന്നാല്‍ റാണ ജയിലില്‍ പോയാല്‍ പിന്നെ പണം കിട്ടുന്ന പ്രശ്ന മില്ലന്നുമാണ് ഇവര്‍ നിക്ഷേപകരെ ഭീഷണിപ്പെടുത്തുന്നത്. നിലവില്‍ 22 കേസുകളാണ് നിക്ഷേപ ത്തട്ടിപ്പില്‍ റാണയ്ക്കെ തിരെ എടുത്തിരിക്കുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.