Kerala

പ്രവാസി സംരംഭകര്‍ക്കായി ലോണ്‍ മേള ; മാര്‍ച്ച് 7നും 8നും മലപ്പുറത്ത്

മാര്‍ച്ച് 7നും 8 നും മലപ്പുറം കടുങ്ങാത്തുകുണ്ട് മൈല്‍സില്‍ വെച്ചാണ് ലോണ്‍ മേള. സംരംഭങ്ങള്‍ തുടങ്ങാനോ വിപുലീകരിക്കാനോ താ ല്‍പര്യമുളള മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കും പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പ നികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും മേളയില്‍ പങ്കെടുക്കാം.

തിരുവനന്തപുരം : കാനറ ബാങ്ക്,ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കല്‍പകഞ്ചേരി മൈല്‍സ് എന്നി വയുടെ സംയുക്ത സഹകരണത്തോടെ പ്രവാസി സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. മാ ര്‍ച്ച് 7നും 8 നും മലപ്പുറം കടുങ്ങാത്തുകുണ്ട് മൈല്‍സില്‍ വെച്ചാണ് ലോണ്‍ മേള. സംരംഭങ്ങള്‍ തുടങ്ങാ നോ വിപുലീകരിക്കാനോ താ ല്‍പര്യമുളള മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കും പ്രവാസി കൂട്ടാ യ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും മേളയില്‍ പങ്കെ ടുക്കാവുന്നതാണ്.

പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റിലെ www.norkaroots.org/ndprem എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.അല്ലെങ്കില്‍ +91-960 543 7033 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ LOAN MELA എന്ന് മെസ്സേജ് ചെയ്തും പങ്കെടുക്കാം.

രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയവര്‍ ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശ ത്തു ജോലിചെയ്തു എന്ന് തെ ളിയിക്കുന്ന പാസ്സ്പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും,ആധാര്‍, പാന്‍കാര്‍ഡ്, ഇല ക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്,പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം പങ്കെടുക്കാവുന്നതാണ്.

തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നട പ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജെക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് (NDPREM) പദ്ധതി പ്രകാരമാ ണ് ലോണ്‍ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സി ഡിയും (ആദ്യത്തെ നാലു വര്‍ഷം)സംരംഭകര്‍ക്ക് ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.