Breaking News

പ്രവാസി വിദ്യാർഥികൾക്കായി ഇന്ത്യൻ മീഡിയ ഫോറം സ്മാരക പ്രസംഗ മത്സരം

ദോഹ : ഖത്തറിലെ ​ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) നേതൃത്വത്തിൽ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലെ സ്കൂൾ വിദ്യാർഥികൾക്കാണ് പ​ങ്കെടുക്കാൻ അവസരം.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏപ്രിൽ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഷയത്തിൽ 2.30 മിനിറ്റിൽ കവിയാത്ത പ്രസംഗ വീഡിയോയും, വ്യക്തിഗത വിവിരങ്ങളും അയച്ചുകൊണ്ടാണ് പ്രാഥമിക റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യേണ്ടത്. പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കുന്ന 10 പേർ വീതം ​ഫൈനൽ റൗണ്ടിൽമാറ്റുരക്കും.
മേയ് 31ന് ദോഹയിലെ വേദിയിലായിരിക്കും ഫൈനൽ മത്സരം. പ്രാഥമിക റൗണ്ടിൽ മത്സരിക്കാൻ ‘മലയാളം മറക്കുന്ന മലയാളി’, ഇന്ത്യയുടെ ആത്മാവ്, നിർമിതബുദ്ധിയുടെ ലോകം എന്നീ വിഷയങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ വിവരങ്ങളും വീഡിയോയും 5003 5901 / 5528 4913 നമ്പറിൽ അയക്കുക.
2023 ഒക്ടോബറിൽ വിടപറഞ്ഞ ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) സ്ഥാപക ഭാരവാഹിയുമായ ഐ.എം.എ റഫീഖിന്റെ സ്മരണാർത്ഥമാണ്  പ്രവാസി സ്കൂൾ വിദ്യാർഥികൾക്കായി മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.