റിയാദ്: വിദേശ ഇന്ത്യാക്കാർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന് ഈ വർഷം സൗദി അറേബ്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കർണാടകയിലെ ഗുൽബർഗ സ്വദേശിയും റിയാദിൽ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ ഡോ. സയ്യിദ് അൻവർ ഖുർഷിദ്. ജനുവരി എട്ട് മുതൽ 10 വരെ ഒഡീഷ്യയിലെ ഭൂവനേശ്വറിൽ നടക്കുന്ന 18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിെൻറ ഭാഗമായാണ് പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചത്. പുരസ്‌കാരങ്ങൾ ഈ സമ്മേളനത്തിൽ സമ്മാനിക്കും.
ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് ആകെ 27 പേരാണ് സമ്മാനാർഹരായത്. ഗൾഫ് മേഖലയിൽനിന്ന് രണ്ടു പേർ മാത്രമേ ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ. യു.എ.ഇയിൽനിന്ന് ബിസിനസുകാരനായ രാമകൃഷ്ണൻ ശിവസ്വാമി അയ്യരും സൗദിയിൽനിന്ന് ഇന്‍റൻസീവ് കെയർ മെഡിസിൻ വിദഗ്നായ ഡോ. സയ്യിദ് അൻവർ ഖുർഷിദും.
മൂന്നര പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യശുശ്രൂഷാ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ. സയ്യിദ് അൻവർ ഖുർഷിദിെൻറ പ്രവാസത്തിെൻറ തുടക്കം ത്വാഇഫിലായിരുന്നു. അവിടെ കിങ് ഫൈസൽ ആശുപത്രിയിൽ 2014 വരെ ജോലി ചെയ്തു. േശഷം റിയാദിലേക്ക് മാറിയ അദ്ദേഹം കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി-നാഷനൽ ഗാർഡ് ആശുപത്രിയിൽ റോയൽ പ്രോട്ടോക്കോൾ ഫിസിഷ്യനായി സേവനം അനുഷ്ഠിക്കുന്നു.
തുടക്കം മുതലേ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം ത്വാഇഫിൽ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കാൻ മുൻകൈയ്യെടുത്തു. ഹജ്ജ് സേവന രംഗത്തും സജീവമായിരുന്ന അദ്ദേഹം തീർഥാടനകാലത്ത് മക്കയിലേക്ക് പോയി മിന ആശുപത്രിയിൽ സേവനം ചെയ്തു. ഇങ്ങനെ തുടർച്ചയായി 30 വർഷം ഹജ്ജ് തീർഥാടകരെ സേവിച്ചു. കോവിഡ് കാലത്ത് പ്രശംസനീയമായ സേവനമാണ് സമൂഹത്തിന് നൽകിയത്. കോവിഡ് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തിയ കാമ്പയിനിൽ ഇന്ത്യാക്കാരായ മൂന്ന് പാനലിസ്റ്റുകളിൽ ഒരാൾ ഡോ. ഖുർഷിദായിരുന്നു. മറ്റ് രണ്ട് പേർ മലയാളികളായ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാടും ഡോ. എസ്. അബ്ദുൽ അസീസും.
റിയാദിൽ ഇന്ത്യൻ എംബസിക്ക് കീഴിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റിയിൽ തുടക്കം മുതൽ അംഗമാണ്. ഇന്ത്യ-സൗദി ഹെൽത്ത് കെയർ ഫോറം വൈസ് ചെയർമാൻ പദവിയും വഹിക്കുന്നു. നിരവധി സംഘടനകളുടെ ഉപദേശകനായും പ്രവർത്തിക്കുന്നു. ഗുൽബർ വെൽഫെയർ സൊസൈറ്റിയിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. അതിന്റെ ആയുഷ്കാല അംഗമാണ്.
അവാർഡ് പ്രഖ്യാപനം പുറത്തുവന്നയുടൻ റിയാദിലെ ഇന്ത്യൻ എംബസി ഡോ. സെയ്യിദ് അൻവർ ഖുർഷിദിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. അൻജും ആണ് ഡോ. ഖുർഷിദിന്റെ പത്നി. മക്കളായ ഡോ. അദ്നാനും ഡോ. അബീറും യു.കെയിലാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.