Breaking News

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം: വിമാനനിരക്കിന് പരിധി നിശ്ചയിക്കണം; വിമാനത്താവളങ്ങളിലെ ഭക്ഷണത്തിനും

ദുബായ് : പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നു വിവിധ സംഘടനാ പ്രതിനിധികൾ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന വിമാന നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് നേരിടാൻ ബജറ്റ് സർവീസുകൾ അടക്കം ആരംഭിച്ചിട്ടും സീസൺ സമയത്ത് മറ്റൊരു സെക്ടറിലും ഇല്ലാത്ത നിരക്ക് നൽകിയാണ് പ്രവാസികൾ സഞ്ചരിക്കുന്നത്.
യാത്രക്കൂലിക്ക് പരിധി നിശ്ചയിക്കണമെന്ന് ഷാർജയിൽ നിന്നുള്ള പ്രതിനിധികൾ പ്രധാനമന്ത്രിക്കും വിദേശകാര്യ – പ്രവാസി കാര്യം മന്ത്രിക്കും, നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൃത്രിമ തിരക്കും ചൂഷണവും നിയന്ത്രിക്കുവാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു. എയർപോർട്ടിൽ ഭക്ഷ്യസാധനങ്ങൾക്കും കുടിവെള്ളത്തിനും വലിയ തുക ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭക്ഷണ സാധനങ്ങളുടെ വിലയ്ക്കും പരിധി നിശ്ചയിക്കണം. കണ്ണൂർ വിമാനത്താവളം സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പം നീക്കണം.
പോയിന്റ് ഓഫ് കോൾ ലഭിക്കാത്തതിനെത്തുടർന്ന് പല വിമാനങ്ങളും കണ്ണൂർ എയർപോർട്ടിൽ നിന്നു സർവീസ് നടത്തുന്നില്ല. ഏറ്റവും അധികം പ്രവാസികളുള്ള ജില്ലയാണ് കണ്ണൂർ. ഇതുകൂടി പരിഗണിച്ച് വിമാനത്താവളം പൂർണ പ്രവർത്തനക്ഷമമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജെ. ജയ്ശങ്കറുമായും കേന്ദ്ര കാബിനറ്റ് മന്ത്രി ജുവൽ ഓറവുമായും സംഘടനാ നേതാക്കൾ സംസാരിച്ചു.  

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.