News

പ്രവാസി ഫുട്‌ബോൾ ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയവർക്ക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ദുബൈ :യുഎഇ യിലെ മലയാളികളുടെ  ഫുട്ബാൾ സംഘടനയായ കെഫ(കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയാഷൻ)2019-2020 -വർഷത്തിൽ  ഫുട്ബാൾ ടൂര്‍ണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവർക്ക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച കളിക്കാരൻ ശിബിൽ ഷിബു

മികച്ച കളിക്കാർ ,  ടീം , മികച്ച ടൂര്‍ണമെന്റ് സംഘാടകർ  എന്നിവര്‍ക്കുള്ള  പുരസ്കാരങ്ങളാണ് കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചത്‌.  കെഫയുടെ ബോർഡ് അംഗങ്ങളും,  യു എ ഇ യിലെ  കേരള ഫുട്ബാള്‍ മേഖലയിലെ പ്രമുഖ വ്യക്തികളും ചേർന്നാണ്   പ്രഖ്യാപനങ്ങൾ  നടത്തിയത്. യു എ ഇ യിലെ പ്രവാസി മലയാളികളുടെ  ഫുട്ബാള്‍ ടൂർണമെന്റുകളെ  ഒരു കുടക്കീഴില്‍ കൊണ്ട് വരികയും, ഈ രംഗത്തു മികച്ച  പ്രകടങ്ങൾ  നടത്തുന്നവർക്ക് അർഹിച്ച അംഗീകാരങ്ങൾ നൽകാനും  കേരള എക്സ്പാറ്റ് ഫുട്‌ബോൾ അസോസിയേഷൻ കഴിഞ്ഞ വർഷങ്ങളിൽ മുന്നോട്ട് വന്നിരുന്നു. അതിന്റെ തുടർച്ചയാണ് കൊവിഡ് കാലത്തിന്  മുൻപുള്ള പ്രകടനങ്ങൾ അടിസ്ഥാനമാക്കി പുരസ്‌കാരങ്ങൾ  പ്രഖ്യാപിച്ചത്‌ സീസണിലെ മികച്ച ടീം ആയി തിരഞ്ഞെടുക്കപ്പെട്ടത്‌  അബ്രീക്കോ ഫ്രയ്റ്റ് എഫ്സി യാണ്.  കെഫ പ്രസിഡന്റ്‌ അബ്ദുള്‍നാസറാണ് പ്രഖ്യാപനം നടത്തിയത്.വൈസ് പ്രസിഡന്റ്‌  ദിലീപ് കക്കാട്ട് ഡൗൺ  എഫ് സി യുടെ 11 എ സൈഡ്  ടൂര്‍ണമെന്റ് മികച്ച ടൂര്‍ണമെന്റായി  പ്രഖ്യാപിച്ചു. മികച്ച കളിക്കാരന്‍  അബ്രീക്കോ ഫ്രയ്റ്റ് എഫ്

മികച ഗോൾ കീപ്പർ സമീർ

സി യുടെ ശിബിൽ ഷിബുവാണ്,   ഡിഫൻഡറായി  അല്‍ ധാര ബ്രദേഴ്‌സ്  എഫ് സി യുടെ നൗഫൽ അർഹനായി  , മികച്ച ഗോള്‍ കീപ്പെര്‍മാരായി അബ്രീക്കോ ഫ്രയ്റ്റ് എഫ് സി യുടെ അജ്മലിനെയും അല്‍ ധാര ബ്രദേഴ്‌സ് എഫ് സി യുടെ ഷമീർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു  ഇവരെ

യഥാക്രമം കെഫ ചീഫ് പാട്രോണ്‍  ലത്തീഫ് ആലൂർ, യു ബി എൽ ചെയര്‍മാന്‍  ബിബി ജോണ്‍, സലാം (കോപ്പി കോര്‍ണര്‍) എന്നിവരാണ്  പ്രഖ്യാപിച്ചത്‌
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.