Breaking News

പ്രവാസി തൊഴിലാളികൾക്കായി കായിക മത്സരങ്ങൾ; വർക്കേഴ്സ് സപ്പോർട്ട്–ഇൻഷുറൻസ് ഫണ്ടുമായി കൈകോർത്ത് ക്യു എസ് എഫ് എ

ദോഹ: ഖത്തറിലെ പ്രവാസി കായികമേളക്ക് പുത്തൻ ഉണർവേകാൻ ഖത്തർ സ്പോർട്സ് ഫോർ ഓൾ  ഫെഡറേഷൻ (ക്യു എസ് എഫ് എ ). രാജ്യത്തിന്റെ കായിക വിനോദങ്ങളിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ  വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടുമായി  (ഡബ്ല്യൂ.എസ്.എഫ്.ഐ) ഫെഡറേഷൻ കരാറിൽ ഒപ്പു വെച്ചു. കമ്മ്യൂണിറ്റി തലത്തിൽ കായിക വിനോദ പ്രവർത്തനങ്ങൾ വ്യാപകമാക്കാനുള്ള കായിക യുവജന മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ പ്രവാസി ജനതക്കായി വിവിധ കായിക വിനോദ പരിപാടികൾ സംഘടിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. 
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഫെഡറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബദുല്ല അൽ ദോസരിയും ഡബ്ല്യൂ.എസ്.ഐ.എഫ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഖുലൂദ് ബിൻത് സൈഫ് അൽ കുബൈസിയും കരാറിൽ ഒപ്പുവെച്ചു. 
താൽപര്യമുള്ള പ്രവാസി കമ്മ്യൂണിറ്റികൾക്ക് കായിക പരിപാടികൾ  സംഘടിപ്പിക്കാൻ മുൻനിരയിലുണ്ടാകുമെന്നും എല്ലാ വിഭാഗങ്ങൾക്കും കായിക പ്രവർത്തനങ്ങളിലൂടെ ആരോഗ്യ പരിശീലനം നടത്താനുള്ള സുവർണവസരമാണിതെന്നും അബ്ദുല്ല അൽ ദോസരി പറഞ്ഞു. രാജ്യത്തെ തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയെന്ന  ലക്ഷ്യത്തിന്റെ ഭാഗമാണ് കരാറെന്നും അൽ ദോസരി കൂട്ടിച്ചേർത്തു. ഈ വർഷം മുതൽ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സ്ത്രീകൾക്കായി റമസാനിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് നേരത്തെ ക്യു.എസ്.എ.എഫ് പ്രഖ്യാപിച്ചിരുന്നു. 
2022 ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി തൊഴിലാളികൾക്കായി വർക്കേഴ്‌സ് കപ്പിന്റെ വിവിധ പതിപ്പുകളും അധികൃതർ സംഘടിപ്പിച്ചിരുന്നു. ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, വോളിബോൾ എന്നിവയുൾപ്പെടെ വിവിധ കായിക ഇനങ്ങളുമായി വർക്കേഴ്സ് കപ്പ് സജീവമായിരുന്നു. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.