Economy

പ്രവാസി ഡിവിഡൻഡ് സ്‌കീം : പ്രവാസികൾക്കുള്ള കേരള സർക്കാരിന്‍റെ ഇൻഷുറൻസ് പരിരക്ഷ : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

സുമിത്രാ സത്യൻ
ലോകത്തെ സമ്പന്ന രാഷ്ട്രമായ അമേരിക്ക പോലും മഹാമാരിയായ കോവിഡ് 19 ന്‍റെ  പിടിയിൽ നിന്നും ഇതുവരെ മോചിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ബാങ്ക് പലിശാ നിരക്കുകൾ ലോകത്താകമാനം ഉണ്ടാവുന്ന വൻ സാമ്പത്തിക മാന്ദ്യത്തിന്‍റെ അടിസ്ഥാനത്തിൽ പൂജ്യത്തിൽ തന്നെയായിരിക്കുമെന്നും  ഐബിഎംസി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ മുന്നറിയിപ്പ് നൽകി . ഇന്ത്യയിലും ബാങ്ക് ഡിപ്പോസിറ്റുകളുടെ പലിശാനിരക്കുകൾ വൻ രീതിയിൽ കുറഞ്ഞു വരുന്നതും പ്രവാസികൾക്കിടയിൽ ആശങ്ക വരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

2019 ലെ സർക്കാർ റിപ്പോർട്ട് അനുസരിച്ചു ഏകദേശം  1,88,342 കോടി രൂപയുടെ ബാങ്ക് ഡിപ്പോസിറ്റുകൾ നാളിതുവരെ കേരളത്തിന് ലഭിച്ചിട്ടുണ്ട് . എന്നാൽ, ഇന്ത്യയിൽ വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും കൂടുതൽ സഹായകരമാക്കുവാൻ ഇനിയും ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യം വളരെ ശക്തമാണ് .

ഈ അവസരത്തിൽ, പ്രവാസികൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിനും കേരളത്തിന്‍റെ സാമ്പത്തിക സുസ്ഥിര വളർച്ചയിൽ ഭാഗമാകുന്നതിനു വേണ്ടിയും കേരളസർക്കാരും കേരളക്ഷേമ ബോർഡും പ്രവാസികൾക്ക് മാത്രമായി തുടങ്ങിയ പദ്ധതിയാണ് പ്രവാസി ഡിവിഡൻഡ് സ്‌കീം.

പ്രവാസികൾക്ക് തങ്ങളുടെ കഠിന പ്രയത്നത്തിലൂടെ ഉണ്ടാക്കിയ വരുമാനത്തിലെ ഒരു ഭാഗം കേരളത്തിന്‍റെ ഭാവി വരുമാന മേഖലകളിലേക്കായി മാറ്റിവെക്കുന്നതോടൊപ്പം തന്നെ ഈ പദ്ധതിയിലേക്കും നിക്ഷേപിക്കാനുമുല്ല അവസരമായി കാണാം.

പ്രധാന ഗുണങ്ങൾ :

  • പ്രവാസികൾക്ക് മാത്രമായുള്ള കേരള സർക്കാർ പദ്ധതി
  • ജീവിതകാലം മുഴുവൻ 10 % ഡിവിഡൻഡ് ലഭ്യമാകും
  • നിക്ഷേപകന്‍റെ കാലശേഷം ജീവിത പങ്കാളിക്ക് ഡിവിഡൻഡ് ലഭ്യമാകും . അതിനു ശേഷം അടുത്ത നോമിനിക്ക് നിക്ഷേപിച്ച തുക മുഴുവനായും ലഭ്യമാക്കാം
  • ഒരു വ്യക്തിക്ക് 3 ലക്ഷം മുതൽ 51 ലക്ഷം വരെ നിക്ഷേപിക്കാം
  • നിക്ഷേപത്തിനിടെ മൂന്ന് വർഷത്തിന് ശേഷം മുതൽ നിക്ഷേപത്തിന്‍റെ 10 % ഡിവിഡൻഡായി വർഷത്തിൽ ലഭ്യമായി തുടങ്ങും .
  • ആദ്യ മൂന്ന് വർഷത്തെ  10 % ഡിവിഡൻഡ് സംഖ്യ ആദ്യത്തെ നിക്ഷേപ സംഖ്യയോടൊപ്പം കൂട്ടി ചേർക്കും .
  • Kerala Infrastructure Investment Fund Board (KIIFB ) ആണ് നിക്ഷേപ തുക കൈകാര്യം ചെയ്യുന്നതും കേരളത്തിലെ പ്രധാന പദ്ധതികളിൽ നിക്ഷേപിക്കുന്നതും .അതിന്‍റെ സുരക്ഷാ ഉറപ്പു വരുത്തുന്നത് എന്നതും പ്രത്യേകതയാണ് . 9 % KIIFB വഴിയും ഒരു ശതമാനം കേരള സർക്കാർ വഴിയുമാണ് ഡിവിഡൻഡ് വരുത്തിയിരിക്കുന്നത്.
  • പലിശയില്ലാതെ ഡിവിഡൻഡ് നൽകുന്നതിനാൽ , നേരിട്ടല്ലാതെയുള്ള ബിസിനസ് നിക്ഷേപമാണ് ഈ നിക്ഷേപത്തെ കാണാം
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.