വിഷുവിന് കണിയൊരുക്കാനുള്ള വിഭവങ്ങളെല്ലാം ഗള്‍ഫിലെ കടകളില്‍ സുലഭം. വിഷു സദ്യയൊരുക്കാനുള്ള സാമഗ്രികളും ഷോപ്പിംഗ് മാളുകളിലും ഗ്രോസറികളിലും എല്ലാം ധാരാളം എത്തിയിരുന്നു.
അബുദാബി : റമദാനോടനുബന്ധിച്ച് പ്രവര്‍ത്തി സമയത്തിന്റെ പ്രയോജനമുള്ളതിനാല്‍ മലയാളി കുടുംബങ്ങള്‍ ഉച്ച കഴിഞ്ഞതോടെ ഷോപ്പിംഗ് മാളുകളില്‍ വിഷുവിഭവങ്ങള്‍ തേടിയെത്തി.
കണിക്കൊന്നയ്ക്കായിരുന്നു വലിയ ഡിമാന്‍ഡ്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് എത്തിയ കണിക്കൊന്ന കടല്‍താണ്ടിയെത്തിയതിന്റെ ക്ഷീണഭാവത്തിലായിരുന്നുവെങ്കിലും ഒഴിവാക്കാനാവാത്ത ഒന്നായതിനാല്‍ പലരും ഇതെല്ലാം വാങ്ങി തൃപ്തിയടഞ്ഞു.
നൂറു ഗ്രാമില്‍ താഴെ മാത്രം തൂക്കമുള്ള കണിക്കൊന്നയ്ക്ക് 3.75 ദിര്‍ഹമാണ് (ഏകദേശം 78 രൂപ) വില.
പെരുമാള്‍ സ്റ്റോഴ്‌സ് നടത്തുന്ന എസ് പെരുമാളാണ് കണിക്കൊന്നയും മുല്ലപ്പൂവും ജമന്തിയുമെല്ലാം എത്തിക്കുന്നത്. ഐസ് ബോക്‌സിലിട്ട് വാടാതെ കൊണ്ടുവന്നതാണെങ്കിലും കണിക്കൊന്നയുടെ മഞ്ഞഇതളുകള്‍ക്ക് ഫ്രഷ്‌നസ് ഇല്ലെന്ന് കൊന്നപ്പൂ തിരക്കിയെത്തിയ പ്രവാസി വീട്ടമ്മയായ സുപ്രിയ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ക്കു ശേഷമുള്ള വിഷുവും, ഈസ്റ്ററും ആഘോഷിക്കുന്ന തിരക്കിലാണ് പ്രവാസികള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലായിടത്തും കണിക്കൊന്ന എത്തിച്ചത് തമിഴ്‌നാട് സ്വദേശിയായ എസ് പെരുമാളിന്റെ പെരുമാള്‍ സ്റ്റോഴ്‌സ് തന്നെയാണ്. ഏഴര ടണ്‍ കണിക്കൊന്നയാണ് പെരുമാള്‍ സ്റ്റോഴ്‌സ് നാട്ടില്‍ നിന്നും കൊണ്ടുവന്നത്. ഇതില്‍ മൂന്നു ടണ്ണിലേറെ യുഎഇയിലെക്കായിരുന്നു.
വിഷു ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ മലയാളി ആഘോഷിക്കുന്നത് വാരാന്ത്യത്തിലാണ്. ഇക്കുറി വെള്ളിയാഴ്ച വിഷു എത്തിയപ്പോള്‍ യുഎഇയിലെ വാരാന്ത്യം ഞായറാഴ്ചയിലേക്ക് മാറി. എന്നാല്‍, ഇക്കുറി ഈസ്റ്റര്‍ ആഘോഷത്തിന് വാരാന്ത്യ അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ക്രിസ്തീയ വിശ്വാസകിള്‍.
മാര്‍ച്ച് മാസത്തില്‍ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവിനൊപ്പമാണ് ഗ്രോസറി സാമഗ്രികള്‍ക്ക് വില കയറിയത്. പ്രവാസികളുടെ ബജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.
എന്നാലും, വിഷുവും ഈസ്റ്ററും, ഈദുമെല്ലാം തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പൊലിമയും പാരമ്പര്യവും നഷ്ടപ്പെടാതെ ആഘോഷിക്കാനാണ് ഒരോ പ്രവാസിയും ശ്രമിക്കുന്നത്.
റമദാന് നോമ്പാചരണം തുടരുന്നതിനാല്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ ഈദ് കഴിഞ്ഞുള്ള വാരാന്ത്യ അവധി ദിനങ്ങളിലേക്ക് മാറ്റിവെച്ചിരിക്കുകയാമ് പ്രവാസി കൂട്ടായ്മകള്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്ന സ്ഥിതിക്ക് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ് ഇവര്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.