അജ്മാൻ : കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികളായ യാത്രക്കാർക്കുവേണ്ടി സെമി സ്ലീപ്പർ എയർ കണ്ടീഷനർ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
ഇതിനായി 16 ബസുകൾ തയാറായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഇവിടെ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗങ്ങളിലേയ്ക്കാണ് ആദ്യ സർവീസ്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ സൗകര്യാർഥമാണ് സർവീസ്. ബാഗേജ് വയ്ക്കാൻ ബസിന് താഴെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മറ്റു വിമാനത്താവളങ്ങളിൽ നിന്നും ഈ ബസുകൾ സർവീസ് നടത്തും.
വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളെ സുരക്ഷിതമായും സുഖകരമായും അവരുടെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആധുനിക സജ്ജീകരണങ്ങളോടെയുള്ള എസി സൂപ്പർ ഫാസ്റ്റ് ആരംഭിക്കുമെന്നും ഇതിനായി 40 ബസുകൾ ഒരുക്കിയിട്ടുണ്ടെന്നും ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കുമെന്നും അദ്ദേഹം അജ്മാനിൽ പറഞ്ഞു. കെയർ ചിറ്റാർ ഓണാഘോഷത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദഹം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.