Breaking News

പ്രവാസികൾക്ക് സന്തോഷവാർത്ത: ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്.

ദോഹ : ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.  നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് മൂന്ന് മാസം തുടരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം  അറിയിച്ചു. വിദേശ പൗരന്മാരുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവ നിയന്ത്രിക്കുന്ന 2015ലെ 21-ാം നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവർക്ക് രാജ്യത്ത് നിന്ന് പിഴ കൂടാതെ പുറത്തുപോകാനുള്ള അവസരമാണ് ഈ പൊതുമാപ്പ് കാലാവധി.റസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയോ അല്ലെങ്കിൽ എൻട്രി വീസയുടെ കീഴിൽ രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവർക്ക് ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാം. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും യാത്രക്കുള്ള ടിക്കറ്റുമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ട് ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാം. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെർച്ച് ആൻഡ് ഫോളോ അപ്പ് കേന്ദ്രത്തിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയും പൊതുമാപ്പ് കാലാവധിക്കുള്ളിൽ രാജ്യം വിടാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഉച്ചക്ക് ഒരു മണി മുതൽ രാത്രി 9 മണി വരെയാണ് സെർച്ച് ആൻഡ് ഫോളോ വകുപ്പിൽ ഹാജരാകുന്നതിനുള്ള സമയം.അതേസമയം, പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് യാത്ര ചെയ്യാൻ നിയമപരമായ മറ്റ് തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പൂർത്തിയാക്കി മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളൂ. അഥവാ അനധികൃത താമസം എന്ന നിയമ ലംഘനം നടത്തിയവർക്ക് മാത്രമേ ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂ. താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർ മറ്റ് കേസുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ അവ പൂർത്തിയാക്കി മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളൂ.ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന കുടുംബ വീസയിൽ ഉൾപ്പെടെയുള്ളവർക്ക് ഈ പൊതുമാപ്പ് ബാധകമാണെന്ന് മനസ്സിലാക്കുന്നു. പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുമെന്ന് കരുതുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 month ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 month ago

This website uses cookies.