ദുബായ് : വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് അടുത്ത് നാട്ടിൽ ലഭിക്കും. ദിർഹത്തിന് 23 രൂപയിലേക്കുള്ള പ്രയാണമാണിതെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു.
ഏതാനും മാസങ്ങളായി ദിർഹവുമായുള്ള വിനിമയത്തിൽ ഒരിക്കൽ പോലും രൂപ കരുത്താർജിച്ചിരുന്നില്ല. ഒരു ദിർഹത്തിന് 22.5 രൂപയിൽ നിന്ന് 22.8 രൂപയിലേക്കു കൂപ്പുകുത്തിയ രൂപ, കഴിഞ്ഞ ഒരു മാസമായി അതേ നിലയിൽ തുടർന്നു. മാസം പകുതി പിന്നിട്ടതിനാൽ, വൻ തോതിൽ പ്രവാസിപ്പണം നാട്ടിലേക്ക് എത്തില്ല. ഇതേ നില തുടർന്നാൽ, അടുത്ത ശമ്പളത്തിൽ കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കാൻ പ്രവാസികൾക്കു കഴിയും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.