Breaking News

പ്രവാസികൾക്ക് തിരിച്ചടി; ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ കൂടുതൽ സ്വദേശി പൗരന്മാർക്ക് അവസരം

മനാമ : ബഹ്‌റൈനിലെ സമസ്ത മേഖലകളിലും സ്വദേശിവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി തുടങ്ങിയതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്. പല മേഖലകളിലും  കൂടുതൽ സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചില പാർലമെന്റ് അംഗങ്ങളും സഭയിൽ ആവശ്യപ്പെടുന്നത് ഭാവിയിലെ പ്രവാസി തൊഴിലവസരങ്ങൾക്കുള്ള തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കിരീടാവകാശിയുടെ നേതൃത്വത്തിൽ  നടന്ന  പ്രതിവാര കാബിനറ്റ് യോഗത്തിൽ കമ്മ്യൂണിറ്റി സേവനങ്ങൾക്കായുള്ള മന്ത്രിതല സമിതി ഇക്കാര്യത്തിൽ ശ്രദ്ധേയമായ ഒരു മെമ്മോറാണ്ടവും  സമർപ്പിച്ചു. ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ  കൂടുതൽ സ്വദേശി പൗരന്മാർക്ക് അവസരം ലഭിച്ചതായാണ് റിപ്പോർട്ട്.
2024 ആദ്യ പാതിയിൽ മാത്രം 19,689 ബഹ്‌റൈൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിൽ നിന്നും  പ്രയോജനം ലഭിച്ചതായി  റിപ്പോർട്ട്  ചൂണ്ടിക്കാണിക്കുന്നു. ഇത് വാർഷിക ലക്ഷ്യമായ 20,000 തൊഴിലവസരങ്ങളുടെ 98% ആണ്. പ്രാദേശിക പൗരന്മാർക്കിടയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെയും സ്വകാര്യമേഖലയുടെയും പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ഈ ശ്രമങ്ങൾക്കുള്ള അംഗീകാരമായി, മൂന്നാം പാദത്തിൽ ബഹ്‌റൈനികളുടെ തൊഴിൽ സുഗമമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രിസഭ നന്ദിയും അഭിനന്ദനവും അറിയിച്ചു. കൂടാതെ, ഈ കാലയളവിൽ 13,679 ബഹ്‌റൈൻ പൗരന്മാർ  പരിശീലന പരിപാടികളിലും സംബന്ധിച്ചു. ഇത് 10,000 പരിശീലനങ്ങൾ എന്ന വാർഷിക ലക്ഷ്യത്തെ 137% മറികടന്നു. സ്വദേശി ഉദ്യോഗാർഥികളെ  വിവിധ മേഖലകളിൽ തൊഴിൽ നേടാൻ  ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിന് വേണ്ടിയാണ് സർക്കാർ സഹായത്തോടെയുള്ള ഇത്തരം പരിശീലനങ്ങൾ. സ്വകാര്യ മേഖലയിൽ അവരെ ജോലിയിൽ പ്രവേശിപ്പിക്കുമ്പോൾ അവർക്കുള്ള ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ നൽകുമെന്നത്  സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്കും പ്രോത്സാഹനമാകുന്നുണ്ട്.
മന്ത്രിസഭ മെമ്മോറാണ്ടം വിശദമായി ചർച്ച ചെയ്യുകയും അതിന്റെ ശുപാർശകൾ അംഗീകരിക്കുകയും ചെയ്തു. രാജ്യത്തേക്ക് നിരവധി പ്രവാസി ഉദ്യോഗാർഥികൾ സന്ദർശക വീസയെടുത്ത് തൊഴിൽ അന്വേഷിച്ച് എത്തുന്നുണ്ടെങ്കിലും  ഭൂരിഭാഗം പേർക്കും തൊഴിൽ നേടാൻ ആകുന്നില്ല. നിരവധിപേർ സ്വകാര്യ കമ്പനികളിൽ ജോലി അന്വേഷിച്ച് കയറിയിറങ്ങുകയാണ്. സന്ദർശക വീസയിൽ എത്തിയവർക്ക് നാട്ടിലേക്ക് മടങ്ങാതെ തൊഴിൽ  വീസയിലേക്ക് മാറാനുള്ള അവസരം ഇപ്പോൾ ഇല്ലാത്തതും  കമ്പനികളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിന്  വിഘാതമാകുന്നുണ്ട്. എങ്കിലും  സന്ദർശക വീസയെടുത്ത് പല ഉദ്യോഗാർഥികളും ജോലി അന്വേഷണം തുടർന്ന് വരികയാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.