Gulf

പ്രവാസികള്‍ക്ക് ധനസമ്പാദനം ; അനുയോജ്യ രാജ്യങ്ങളില്‍ കുവൈത്ത് മുന്നില്‍

പ്രവാസികൾക്ക്‌ ധന സമ്പാദനത്തിനു ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത്‌ മുന്നിൽ

കുവൈത്ത്‌ സിറ്റി : പ്രവാസികൾക്ക്‌ ധന സമ്പാദനത്തിനു ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടി കയിൽ കുവൈത്ത്‌ മുന്നിൽ.ജർമ്മൻ കമ്പനിയായ ഇന്റർനേഷൻസ് നടത്തിയ സർവേയിലാണു ഇക്കാ ര്യം സൂചിപ്പിക്കുന്നത്‌.പ്രവാസികളുടെ വ്യക്തിഗത ധനകാര്യ സൂചികയിൽ ആഗോളതലത്തിൽ കുവൈ ത്ത്‌ 45-ാം സ്ഥാനത്ത്‌ എത്തി മികച്ച പ്രകടനം കാഴ്ച വെച്ചു.

കുവൈത്തിൽ നിന്നു സർവേയിൽ പങ്കെടുത്ത 76% പ്രവാസികളും തങ്ങളുടെ സാമ്പത്തിക വരുമാനം സുഖപ്രദമായ ജീവിതത്തിന് പര്യാപ്തമാണെന്ന് കരുതുന്നു.എങ്കിലും സർവ്വേയിൽ 37% പേർ മാത്രമാണു കുവൈത്തിലെ തങ്ങളുടെ ജീവിതം സന്തുഷ്ടകരമാണെന്ന് അഭിപ്രായപ്പെട്ടത്‌.

സർവ്വേ പ്രകാരം പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടി കയിലും ഏറെ മുന്നിലാണു കുവൈത്ത്‌. തങ്ങളുടെ തൊഴിൽ അവസരങ്ങളിലും, ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള അസന്തുലിതാവസ്ഥയിലും ഭൂരിഭാഗം പേരും അതൃപ്തി പ്രകടിപ്പിച്ചു.

പ്രവാസികൾക്ക് ഏറ്റവും മോശം ജീവിത നിലവാരമാണ് കുവൈത്തിൽ നില നിൽക്കുന്നതെന്നും സർവ്വേ ക്ക്‌ ആധാരമാക്കിയ 5 ഉപ സൂചകങ്ങളിൽ 3 എണ്ണത്തിലും ഒടുവിലാണു കുവൈത്തിന്റെ സ്ഥാനം എന്നും സർവ്വേയിൽ പറയുന്നു.സർവ്വേയിൽ പങ്കെടുത്ത പ്രവാസികളിൽ 79% പേരും കുവൈത്തിൽ തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നു.

എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ദുർബലമാണെന്നും സർക്കാർ സേവനങ്ങൾ പരി സ്ഥിതി സൗഹൃദമല്ലെന്നും പൊതുഗതാഗത സംവിധാനം ഏറ്റവും മോശമാണെന്നും പ്രതികരിച്ചു. സർ വേയിൽ പങ്കെടുത്ത കുവൈത്തിലെ മൂന്നിലൊന്ന് പ്രവാസികളും തങ്ങളുടെ ജോലിക്ക് ന്യായമായ വേ തനം ലഭിക്കുന്നുണ്ടെന്നും അഭിപ്രായം പ്രകടിപ്പിച്ചു.

പ്രതികരിച്ചവരിൽ 65% പേരും കുവൈത്ത്‌ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയിൽ ഇപ്പോഴും അസം തൃപ്തരാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.