ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതോടെ വ്യാഴാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തി
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതോ ടെ വ്യാഴാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തി. മ ലയാളികളായ പ്രവാസികള്‍ക്ക് ഏറെ ആശ്വസമായി മാറുകയാണ് യുഎഇയുടെ തീരുമാനം.
എയര്‍ അറേബ്യയും എമിറേറ്റ്സുമാണ് ഇന്ന് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയത്. എയര്‍ അ റേബ്യ ജി9426 പുലര്‍ച്ചെ 3.50ന് 69 യാത്രക്കാരുമാ യി ഷാര്‍ജയിലേയ്ക്കും എമിറേറ്റസ് ഇകെ531 രാവി ലെ 10.30ന് 99 യാത്രക്കാരുമായി ദുബായിലേയ്ക്കും പുറപ്പെട്ടു. കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ ഡ്ലിങ് ഏജന്‍സികള്‍ എന്നിവയുടെ സേവനം ഏകോപിപ്പിക്കാനായതാണ് ആദ്യദിനം തന്നെ രാ ജ്യാന്തര പുറപ്പെടല്‍ സാധ്യമാക്കിയതെന്നു സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.
നിലവില്‍ ലഭ്യമായ സമയക്രമം അനുസരിച്ച് എയര്‍ അറേബ്യ പ്രതിദിനം രണ്ട് സര്‍വീസ് നടത്തും. ഒരു വിമാനം ഉച്ചയ്ക്ക് 3.30നു വന്ന് 4.40നു മടങ്ങും. രണ്ടാമത്തേതു വൈകീട്ട് 6.40നു വന്ന് 7.20നു മട ങ്ങും. എമിറേറ്റസ് ദിവസവും സര്‍വീസുകള്‍ നടത്തും. രാവിലെ 8.44നു വന്ന് 10.30നു മടങ്ങുന്ന താണു ഷെഡ്യൂള്‍. ഇത്തിഹാദ്, ഫ്‌ലൈ ദുബായ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയും ഉടനെ സര്‍വീസുകള്‍ ആരംഭിക്കും.
നേരത്തെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആയിരങ്ങള്‍ക്കാ ണു ജോലി നഷ്ടപ്പെടുകയോ അത്യാവശ്യ യാത്രകള്‍ മാറ്റി വയ്ക്കുകയോ ചെയ്യേണ്ടി വന്നത്. നിലവില്‍ ഉപാധികളോടെയാണ് ഇന്ത്യക്കാര്‍ക്കു യുഎഇയുടെ യാത്രാനുമതി. താമസ വിസയുള്ളവരും രണ്ട് ഡോസ് വാക്സിന്‍ യുഎഇയില്‍ നിന്ന് എടുത്തിട്ടുള്ളവര്‍ക്കുമാണ് അനുമതി.
ദുബായ് യാത്രക്കാര്‍ ജിഡിആര്‍എഫ്എ പോര്‍ട്ടലിലും മറ്റു രാജ്യങ്ങളിലേയ്ക്കുള്ളവര്‍ക്ക് ഐസിഎ പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂര്‍ പ്രാബല്യമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടി ഫിക്കറ്റ്, പുറപ്പെടല്‍ വിമാനത്താവളത്തില്‍ നിന്നെടുത്ത റാപിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് എന്നിവയും ഹാജരാക്കണം. റസിഡന്റ്‌സ് വിസയുള്ളവര്‍ക്കു പ്രവേശനം അനുവദിച്ച സാഹ ചര്യത്തില്‍ വൈകാതെ തന്നെ മറ്റു യാത്രക്കാര്‍ക്കും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു പ്രവാസികള്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.