130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമീഷനുകളിലുമായി 571 കോടി രൂപയോള മാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലത്തിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ നാലു വര്‍ഷത്തിനകം രാജ്യത്തുടനീ ളം 1601 പ്രവാസികള്‍ക്ക് മാത്രണാണ് കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടില്‍ നിന്ന് ധനസ ഹായം ലഭിച്ചത്
പ്രവാസികള്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുക, പ്രവാസികളുടെ നി യമ പരിരക്ഷ, തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങുന്ന പ്രവാസികളെ നാട്ടിലെത്താ നുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചെ ലുകള്‍ക്കായി വിവിധ എംബസികള്‍ അനുവദിക്കുന്ന കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് 2009ലാണ് രൂ പീകരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ യുള്ള നൂറ് കണക്കിന് പ്രവാസികള്‍ വിദേശ രാജ്യങ്ങളിലെ ജയി ലുകളില്‍ കഴിയുമ്പോഴാണ് കോടി കള്‍ കോണ്‍സുലേറ്റുകളിലും എംബസികളിലും കെട്ടിക്കിടക്കു ന്നത്.
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ തുക ചെല വഴിക്കാതെ കിടക്കുന്നത്. യു.എ.ഇയിലാണ് കൂടു തല്‍ തുകയുള്ളത്, 38.96 കോടി. മറ്റ് ഗള്‍ഫ് രാജ്യ ങ്ങളായ സൗദി-4.67 കോടി, കുവൈത്ത്-17.96 കോടി, ബഹ്റൈന്‍-14.13 കോടി, ഖത്തര്‍ 12.5 കോടി, ഒമാന്‍-6.06 കോടി രൂപ ബാക്കിയുണ്ട്. യു എഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ കോടികള്‍ ബാ ക്കിയുള്ളപ്പോ ഴും 2019 മുതല്‍ 2023 വരെ കേവലം 16.03, 10.15 ലക്ഷം വീതം മാത്രമാണ് പ്രവാസിക ള്‍ ക്ക് നിയമ സഹായത്തിന് ചെലവഴിച്ചിട്ടുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങ ളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇതേകാലയളവില്‍ യഥാക്രമം 3.96, 4.94 കോടിയും ചെല വഴിച്ചുണ്ടെന്നും മറുപടിയി ല്‍ പറയുന്നു.
ഇത്രയധികം തുക ബാക്കിയുള്ളപ്പോഴും നിയമ, മരണാനന്തര സഹായങ്ങള്‍ ലഭ്യമാകാതെ ഗള്‍ഫ് രാജ്യ ങ്ങളില്‍ അടക്കമുള്ള പ്രവാസികള്‍ കഷ്ടപ്പെടുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിയമസഹായം ലഭിക്കാതെ നിരവധി പ്രവാസികള്‍ ജയിലുകളിലുണ്ട്. ഇവരില്‍ ഭൂരിപക്ഷവും സഹായത്തിന് അര്‍ ഹരുമാണ്. എന്നാ ല്‍ ഫണ്ട് കയ്യിലുണ്ടായിട്ടും ഇക്കാര്യത്തില്‍ സാധാരണക്കാരോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സഹായത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജുവാ ഴക്കാലയ്ക്ക് നല്‍കിയ മറുപടിയില്‍ വ്യ ക്തമാക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.