ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികള്‍ക്കായി സമഗ്രമായ ഒരു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാ ണെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു
ന്യൂഡല്‍ഹി : ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികള്‍ക്കായി സമഗ്രമായ ഒരു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാ ണെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെ യര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഡല്‍ഹിയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമാ യി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും അതിനനുയോ ജ്യമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി ഇന്‍ ഡ്യയിലെ വിവിധ നഗരങ്ങളില്‍ നട ത്തിവരുന്ന യോഗങ്ങളുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്.
പ്രവാസി മലയാളി സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍
ലോക കേരള സഭ പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ ഉണ്ടാക്കാനും ഇന്ത്യക്കകത്തുള്ള പ്രവാസികളുടെ ഡയറക്ടറി തയ്യാറാക്കാനും സാംസ്‌കാരിക സ മുച്ചയം നിര്‍മ്മിക്കാനും നടപടികളെടു ക്ക ണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൂന്ന് മാസം കൂടുമ്പോള്‍ യോഗങ്ങള്‍ കൂടണമെന്ന ആവശ്യവും യോഗ ത്തില്‍ ഉയര്‍ന്നു. സംഘടനാ പ്രതിനിധികളുടെ ആവശ്യങ്ങള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ശ്ര ദ്ധയില്‍ കൊണ്ടുവരുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ ഉറപ്പ് നല്‍കി.
കേരള ഹൗസില്‍ നടന്ന യോഗത്തില്‍ നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി, കേരള ഹൗസ് ക ണ്‍ട്രോളര്‍ അമീര്‍ സി എ,ഡല്‍ഹി എന്‍.ആര്‍.കെ.ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്‍.ജെ തുടങ്ങിയ വര്‍ സംബന്ധിച്ചു.
നോര്‍ക്ക അധികൃതരെ സന്ദര്‍ശിച്ചു
മധ്യപ്രദേശിലെ ഇന്‍ഡോറിലും ഭോപ്പാലിലും പ്രവര്‍ത്തിക്കുന്ന മല യാളി പ്രവാസി സംഘടനക ളായ ഇന്‍ഡോര്‍ കേരളീയം സമാജം, യുണൈറ്റഡ് മലയാളി അസോസിയേഷന്‍ സംഘടനകളു ടെ പ്രതിനിധികള്‍ നോര്‍ക്ക അധികൃ തരെ സന്ദര്‍ശിച്ചു. ബൃല്യന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സ മ്മേളത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ഇന്‍ഡോറിലേ യും പ്രവാസി മലയാളികളുടെ പ്ര ശ്‌നങ്ങളും നോര്‍ക്കവഴി ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും ച ര്‍ച്ച ചെയ്യുന്നതിനായാണ് കൂടി ക്കാഴ്ച നടന്നത്.
ഭോപ്പാലിലെ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഒ.ഡി.ജോസഫ്, ഓര്‍ഗ നൈസിങ് സെക്രട്ടറി എം.കെ.മാത്യു,സെക്രട്ടറി ബൈജു പി.ജോര്‍ജ്,ഏരിയ സെക്രട്ടറി വി. ജയചന്ദ്രന്‍ എന്നിവരും ഇന്‍ഡോര്‍ കേരളീയം സമാജത്തിന്റെ പ്രസിഡന്റ് ജോസഫ് തോമസ്, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം രാമചന്ദ്രന്‍ നായര്‍ എന്നിവരുമാണ് സംഘത്തിലുണ്ടായിരു ന്നത്.
നോര്‍ക്കയെ പ്രതിനിധീകരിച്ച് പി.ആര്‍.ഒ.ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, മൂംബൈ, ചെന്നെ, ബാംഗളൂര്‍ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍മാരായ ഷമീംഖാന്‍, അനു ചാക്കോ,റീസ എന്നിവര്‍ സംബന്ധിച്ചു.
നോര്‍ക്കയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍ വിശദീകരിക്കുന്ന അച്ചീവ്‌മെന്റ് കല ണ്ടര്‍ പകര്‍പ്പുകള്‍ സംഘടനാ പ്രതിനിധികള്‍ക്ക് കൈമാറി. യുണൈറ്റഡ് മലയാളി അസോ സിയേഷന്‍ ‘ലയം’മാഗസിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.