റിയാദ് : നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും പ്രവാസിസംരംഭകർക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ് ക്ലിനിക് (എൻബിസി) സേവനം 2024 സെപ്റ്റംബർ 12ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ മികച്ച സംരംഭകമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഉചിതമായ സംരംഭകപദ്ധതികൾ, ബാങ്ക് വായ്പകളുടെ സാധ്യതകൾ, വിവിധ ലൈസൻസുകൾ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഴിയും നോർക്ക റൂട്ട്സ് വഴിയും നൽകിവരുന്ന വിവിധ സേവനങ്ങൾ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുളള അവബോധം നൽകുന്നതിനും നിലവിലെ ബിസിനസ് വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് സേവനം.
ചടങ്ങിൽ നോർക്ക ബിസിനസ് ക്ലിനിക്കിന്റെ ലോഗോ പ്രകാശനം സിഇഒ അജിത് കോളശ്ശേരി നിർവഹിക്കും. ഓൺലൈനായും ഓഫ് ലൈനായുമുളള നോർക്ക ബിസിനസ് ക്ലിനിക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019 മുതൽ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എൻബിഎഫ്സി. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.