മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് നേതൃത്വത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാ ക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെ ന്നും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക യാക്കാവുന്നതാണെന്നും നോര്‍ക്ക ചെയ ര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫലി
ഇന്‍ഡോര്‍ : മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് നേതൃത്വത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുക ള്‍ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃ കയാക്കാവുന്നതാണെന്നും നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫലി. പ്രവാസികള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സ്‌കില്‍ ഡെവലപ്പ്‌മെന്റ് തൊഴില്‍ മേഖലയില്‍ ന ന്മള്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും യുവാക്കളാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ ന്യൂസ് ലെറ്ററും നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന കലന്‍ഡറും ഇഡോറിലെ പ്രവാസി ഭാര തീയ ദിവസ് വേദിയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ ന്യൂസ് ലെറ്ററിന്റേയും കലണ്ടറിന്റേയും ആദ്യ പതിപ്പുകള്‍ ഏറ്റുവാങ്ങി. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും പ്രവാ സലോകത്തിന് അറിവ് പകരാന്‍ നോര്‍ക്ക ന്യൂസ് ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ ഷം നോര്‍ക്ക റൂട്ട്‌സ് നേടിയ പ്രധാന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് ‘നോര്‍ക്ക അറ്റ് എ ഗ്ലാ ന്‍ സ്’ എന്ന കലണ്ടര്‍.
പതിനേഴാമത് പ്രവാസി ഭാരതീയ സമ്മേളനം നടക്കുന്ന വേദിയില്‍ തന്നെ നോര്‍ക്ക ന്യൂസ് ലെറ്ററും അച്ചീ വ്‌മെന്റ്‌സ് കലണ്ടറും പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി, നോര്‍ക്ക റൂട്ട്‌സ് പിആര്‍ ഒ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, എന്‍ആര്‍കെ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.