കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള ചർച്ചകൾ പുരോഗതിയിൽ. നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യൂക്കേഷൻ ക്വാളിറ്റി അഷ്വറൻസ് (എൻബിഎക്യൂ) പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള നടപടികളും അതിവേഗ പാതയിലെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തിന് ശേഷമുണ്ടായ പുരോഗതികൾ സംബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കുന്നത് മാത്രമല്ല സുഷമ സ്വരാജ് ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി കുവൈത്തിലെ നയതന്ത്രജ്ഞർക്ക് ഇന്ത്യൻ ഫോറിൻ സർവീസ് അക്കാദമിയിൽ പരിശീലനം നൽകുന്നതിനുളള നടപടികളും ചർച്ചയിലാണെന്നും അംബാസഡർ വിശദമാക്കി.
ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ചും രാജ്യത്തെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളുടെയും ആശുപത്രികളുടെയും കാര്യത്തിൽ കൂടുതൽ പങ്കാളിത്തവും തേടുന്നുണ്ട്. നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുളള ആഴമേറിയ ബന്ധം പ്രതിഫലിപ്പിക്കുക മാത്രമല്ല സുപ്രധാന മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്തതെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തിലും കൂടുതൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ജിസിസിയുമായി സ്വതന്ത്ര വ്യാപാരത്തിനുള്ള ചർച്ചകൾ പുരോഗതിയിലാണ്. ഭക്ഷ്യ സുരക്ഷ, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, സംസ്കാരം, സാങ്കേതിക വിദ്യ എന്നീ രംഗങ്ങളിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 7 പുതിയ ജോയിന്റ് വർക്കിങ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ 250–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അടുത്ത ഏപ്രിലിൽ വൈവിധ്യമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇന്ത്യൻ കയ്യെഴുത്തു പ്രതികൾ, കറൻസികൾ, സ്റ്റാംപുകൾ എന്നിവയുെട പ്രദർശനം ഉൾപ്പെടെയുള്ള പരിപാടികളാണ് നടക്കുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.