KUWAIT

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് ; നിയന്ത്രണത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ല

കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂവെന്നും ഇതിനു പുറമെ ആര്‍ട്ടി ക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഡ്രൈ വിംഗ് ലൈസന്‍സ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്

കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തി വനിതക ള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍ കുന്നുള്ളൂവെന്നും ഇതിനു പുറമെ ആര്‍ട്ടിക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂ ന്ന് വര്‍ഷത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടു ണ്ട്.

പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിംഗ് ലൈസന്‍സു കള്‍ ഒരു വര്‍ഷത്തേക്ക് വീതമായിരിക്കും പുതുക്കി നല്‍കുകയെ ന്നും അറിയിപ്പിലുണ്ട്. 2013 ന് മുമ്പ് കു വൈത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിട്ടുള്ള പ്രവാസികള്‍ക്കും ഈ നിയമം ബാധകമായിരി ക്കും. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ ഓണ്‍ലൈനിലൂടെ സാധ്യമാവുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് വലിയ ബുദ്ധിമുട്ടാവില്ലെന്നും അധികൃ തര്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നി ബന്ധനകള്‍ കുവൈത്ത് ട്രാഫിക് വകുപ്പ് നേരത്തെ കര്‍ശനമാക്കിയിരുന്നു. നിയമം അനുവദിക്കുന്ന വ്യ വസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പ്രവാസികള്‍ക്ക് അനുവദിക്കൂവെന്നും അ റിയിച്ചിരുന്നു.മാത്രമല്ല പരിശോധനകളില്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആയിരക്ക ണക്കിന് ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 600 കുവൈത്തി ദിനാ റെങ്കിലും പ്രതിമാസ ശമ്പളവും സര്‍വകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികള്‍ക്കാണ് ഇപ്പോ ള്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത്. അതിനും ഇവ ര്‍ രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിച്ചവരായിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെ ടെയുള്ള നിരവധി തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

നേരത്തെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി പത്ത് വര്‍ഷമായിരുന്നുവെങ്കി ല്‍ പിന്നീടത് പ്രവാസികളുടെ ഇഖാമയുടെ കാലാവധിക്ക് തുല്യമാക്കു കയായിരുന്നു. അതിന് ശേഷമാണ് ഒരു വര്‍ഷ കാലാവധിയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നത്. അത് 2020 ല്‍ വീണ്ടും മൂന്ന് വര്‍ ഷമാക്കി വര്‍ദ്ധിപ്പിക്കുകയായി രുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടം ഒരു വര്‍ഷമാക്കി ട്രാഫിക് വകുപ്പ് കുറച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.