Breaking News

പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ.

ദുബായ് : പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഗൾഫ് രാജ്യങ്ങളിൽ 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഉപഭോക്താക്കളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു. 2023ൽ ഐസിഡബ്ല്യുഎഫ് ഫണ്ടിൽ നിന്ന് ആറ് ഗൾഫ് രാജ്യങ്ങളിലായി 16294 പേർക്കാണ് സഹായം ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 6068 പേരായി ചുരുങ്ങി. ഖത്തറിൽ കഴിഞ്ഞ വർഷം 699 പേർ മാത്രമാണ് ഗുണഭോക്താക്കൾ. മുൻ വർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പത്തിലൊന്ന് മാത്രം, ഒമാനിലാണ് ഈ വർഷം കൂടുതൽ ഗുണഭോക്താക്കളുള്ളത്, 4156 പേർ. സൗദി അറേബ്യയിൽ 426ഉം, യു.എ.ഇയിൽ 660ഉം, കുവൈത്തിൽ 64ഉം, ബഹ്‌റൈനിൽ 63ഉം പ്രവാസികൾക്കാണ് ഐ.സി.ഡബ്ല്യൂ.എഫ് സഹായം ലഭിച്ചത്.
ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കുള്ള താൽക്കാലിക താമസം, വിമാന യാത്ര, അടിയന്തര വൈദ്യ സഹായം, നിയമ സഹായം, മുൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, കേസുകളിൽ പെട്ടവർക്ക് പിഴയടയ്ക്കാനുള്ള സഹായം എന്നിവയ്ക്കാണ് തുക അനുവദിക്കാറുള്ളത്. ഇതിൽ പിഴ അടയ്ക്കാനായി ഖത്തറിൽ കഴിഞ്ഞ വർഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ കണക്ക് പറയുന്നു. വിവിധ രാജ്യങ്ങളിൽ എംബസികൾ മുഖേന നൽകുന്ന സേവനങ്ങൾക്കുള്ള ഫീസിൽ നിന്ന് മാറ്റിവെക്കുന്ന വിഹിതം, ബജറ്റ് ഫണ്ട്, സംഭാവന തുടങ്ങിയവയിലൂടെയാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സമാഹരിക്കുന്നത്.
2023ലെ കണക്ക് പ്രകാരം 571 കോടിയോളം രൂപ വിവിധ രാജ്യങ്ങളിലാണ് ഐസിഡബ്ല്യുഎഫിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 125 കോടി കെട്ടിക്കിടക്കുന്നതായാണ് കണക്ക്. ഇതിനിടയിലാണ് ഗുണഭോക്താക്കളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചുകൊണ്ടുള്ള കണക്ക് പുറത്തുവരുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.