കോവിഡ് മൂലം സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ വിദേശരാ ജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.
റിയാദ്: അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയ ശേഷം കോവിഡ് മൂലം സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഇഖാമയുടെ യും റീഎന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.
ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും 2021 ജൂണ്‍ രണ്ട് വരെ സൗജന്യമായി പുതുക്കി നല്‍കാനാണ് ഉത്തരവില്‍ നിര്‍ദേശി ച്ചിരിക്കുന്നത്. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളി കളുടെ ഇഖാമയും റീ എന്‍ട്രി വിസയും സൗജന്യമായി പുതുക്കി നല്‍കും.കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. ഇതോടപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നല്‍കാന്‍ നിര്‍ദേശമുണ്ട്.
സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ (എന്‍.ഐ.സി) സഹായത്തോടെ സൗദി പാസ്‌പോ ര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സ്വമേധയാ പു തുക്കി നല്‍കും.
നിലവില്‍ നിരവധി പേരാണ് നേപ്പാള്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. പുതിയ ഉത്തരവ് ആയിരകണക്കിന് പ്രവാസി കള്‍ക്ക് ആശ്വാസമാകും. സൗദിയില്‍ ആദ്യമായി പ്രവേ ശന വിലക്ക് നിലവില്‍ വന്ന സമയത്തും വിവിധ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ മായി ഇഖാമയും, റീ എന്‍ട്രിയും പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവ് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.
രാജ കാരുണ്യത്തെ സ്വാഗതം ചെയ്ത് ഐസിഎഫ്
സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി നീട്ടിക്കൊടുക്കാനുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കാരു ണ്യ പ്രഖ്യാപനം പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഗുണകരമാകുമെന്നും , ഭരണകര്‍ത്താ ക്കളെ അഭിനന്ദിക്കുന്നുവെന്നും ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ വ്യക്തമാക്കി. കോവിഡ് മൂലം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കു കാരണം നിരവധി വിദേശി കളായിരുന്നു വിഷമാവസ്ഥയിലുണ്ടായിരുന്നത്. പുതിയ തീരുമാനം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസം നല്കുന്നതാണെന്നും ഐ സി എഫ് വിലയിരുത്തി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.