Breaking News

പ്രവാസികളുടെ അടുക്കള ബജറ്റ് താളം തെറ്റിച്ച് സവാള; വില മൂന്നിരട്ടി

അബുദാബി : പ്രവാസികളുടെ അടുക്കള ബജറ്റ് താളം തെറ്റിച്ച് സവാള വില വർധന. നാട്ടിൽ ഒരു കിലോ സവാളയ്ക്ക് 65 രൂപയാണെങ്കിൽ ഗൾഫിൽ മൂന്നിരട്ടി വർധിച്ച് 195 രൂപ (8.50 ദിർഹം). വിലക്കയറ്റം മൂലം വിപണിയിൽ ഇന്ത്യൻ സവാള കുറവാണ്. പകരം ലഭ്യമായ തുർക്കി സവാളയ്ക്ക് 5 ദിർഹം (114 രൂപ) വരെ നൽകണം. നാട്ടിൽ വില ഉയരുമ്പോൾ തന്നെ ഗൾഫ് വിപണിയിൽ വില കൂട്ടുന്ന കച്ചവടക്കാർ പക്ഷേ, നാട്ടിൽ വില കുറഞ്ഞാൽ ഇവിടെ കുറയ്ക്കാൻ പുതിയ കണ്ടെയ്നർ എത്തുന്നതുവരെ ആഴ്ചകളോളം കാത്തിരിക്കും. 
അതുവരെ പ്രവാസികൾ കൂടിയ നിരക്കു നൽകണം. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പ്രവാസികളെ സാരമായി ബാധിക്കുന്നു. മുൻപ് ഇന്ത്യയിലെ കയറ്റുമതി നിയന്ത്രണത്തിന്റെ പേരിലാണ് വില കുത്തനെ കൂടിയത്. സെപ്റ്റംബർ രണ്ടാംവാരം നിയന്ത്രണം മാറ്റിയെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും വില കുറച്ചിരുന്നില്ല, ഒടുവിൽ 5.50 ദിർഹത്തിനാണ് ഇന്ത്യൻ സവാള വിറ്റിരുന്നത്. നാട്ടിൽ വിലവർധന പ്രാബല്യത്തിൽ വന്നതോടെ 3 ദിർഹം വർധിപ്പിച്ച് അത് 8.50 ദിർഹമായി. ആവശ്യക്കാർ കുറഞ്ഞതോടെ ഇന്ത്യൻ സവാളയെ കച്ചവടക്കാരും കൈവിട്ടു. പലരും വിദേശ സവാളയാണ് വിപണിയിൽ എത്തിക്കുന്നത്. 
മധ്യപൂർവദേശത്ത് ഇസ്രയേൽ, ഗാസ, ലബനൻ സംഘർഷം കടൽമാർഗമുള്ള ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചതും നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിച്ചു. സുരക്ഷിത ചരക്കുകൈമാറ്റത്തിന് വളഞ്ഞ വഴിയിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചാണ് കപ്പലുകൾ തീരമണയുന്നത്. ഭീമമായ ഇന്ധനച്ചെലവു മൂലം ഷിപ്പിങ് ചാർജും വർധിച്ചു. കണ്ടെയ്നർ ക്ഷാമവും വിലക്കയറ്റത്തിന് കാരണമാണെന്ന് കച്ചവടക്കാർ പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.