Breaking News

പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങൾ വൻ വിലക്കുറവിൽ, എക്സ്ചേഞ്ച്, റിട്ടേൺ സ്കീമും; പിടിച്ചപ്പോൾ എല്ലാം ‘വ്യാജം’

കുവൈത്ത്‌സിറ്റി : പ്രമുഖ കമ്പനികളുടെ പേരില്‍ ഇറക്കിയ 15,000 ഉൽപന്നങ്ങളാണ് അല്‍ സിദ്ദിഖി പ്രദേശത്തുനിന്ന് മാത്രം പിടികൂടിയത്. സ്ത്രീകളുടെ ബാഗുകള്‍ ചെരുപ്പുകള്‍ തുടങ്ങിയവയാണ് ത്രി-കക്ഷി എമര്‍ജന്‍സി ടീം അന്വേഷണത്തില്‍ കണ്ടെത്തിയത്.വാണിജ്യ-വ്യവസായം, ആഭ്യന്തരം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ എന്നിവരുടെ സംയുക്ത പരിശോധന സംഘമാണ് ത്രി-കക്ഷി എമര്‍ജന്‍സി ടീം. അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ നല്‍കി വില്‍പന നടത്തിവന്നതാണ് പിടിച്ചെടുത്തത്.സ്വദേശികള്‍ മാത്രം താമസിക്കുന്ന എരിയായാണ് അല്‍ സിദ്ദിഖി പ്രദേശം.
ജാബ്രിയാ ഏരിയായില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചതായി കൊമേഷ്യല്‍ കണ്ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫൈസല്‍ അന്‍സാരി അറിയിച്ചു. ഓഫര്‍ പരസ്യങ്ങള്‍ നല്‍കി സ്വദേശികളെയും വിദേശികളെയും കബളിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ജാബ്രിയായില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മുഹമ്മദ് അല്‍ മുതൈരി വ്യക്തമാക്കി. ഫര്‍വാനിയ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും സ്ത്രീകളുടെ ബാഗുകള്‍ ചെരുപ്പുകള്‍ തുടങ്ങിയ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്തി.
വിശേഷ ദിവസങ്ങള്‍ മുന്നില്‍ കണ്ട് ഓഫറുകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പരസ്യപ്പെടുത്തിയാണ് വ്യാജന്‍ വിറ്റഴിച്ചിരുന്നത്. ‘എക്‌സ്‌ചേഞ്ച്’, ‘റിട്ടേണ്‍ പോളിസി’ എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രദര്‍ശിപ്പിക്കാത്ത ലംഘനകള്‍ക്കും നടപടി സ്വീകരിച്ചിട്ടുണ്ട്. പിടികൂടിയ ഉല്‍പ്പന്നങ്ങളും സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. കടയുടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.