Breaking News

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; കുതിച്ചു പാഞ്ഞ് വന്ദേഭാരത്

വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാ നമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12നായിരുന്നു ഫ്‌ളാഗ് ഓഫ്. കാസര്‍കോട് വരെയാണ് വന്ദേഭാരത് സര്‍വീസ് നടത്തുക

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാ നമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12നായിരുന്നു ഫ്‌ളാഗ് ഓഫ്. കാസര്‍കോട് വരെ യാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, റെയില്‍വേ മന്ത്രി അശ്വിനി വൈ ഷ്ണവ്, ശശി തരൂര്‍ എം പി തുടങ്ങിയവര്‍ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. ഫ്‌ളാഗ് ഓഫിന് മുമ്പായി ട്രെയിനില്‍ വെച്ച് വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി കുശലാന്വേഷണങ്ങള്‍ നടത്തി. പ്രത്യേകം കോച്ചി ലായിരുന്നു വിദ്യാര്‍ഥികള്‍. ത ങ്ങള്‍ വരച്ച വന്ദേഭാരതിന്റെയും മോദിയുടെയും ചിത്രങ്ങള്‍ കുട്ടികള്‍ പ്രധാനമന്ത്രിക്ക് കാണിച്ചുകൊടുത്തു. ചില കുട്ടികള്‍ കവിതയാണ് രചിച്ചത്. ഭിന്നശേഷി കുട്ടികളും ഇ വരിലുണ്ടായിരുന്നു.

അതേസമയം, റെയില്‍വേ ചുമതലയുള്ള സംസ്ഥാനമന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, സ്ഥലം എംഎല്‍എ കൂ ടിയായ മന്ത്രി ആന്റണി രാജു എന്നിവരെ ട്രെയിനില്‍ പ്രവേശിപ്പിച്ചില്ല. ഇവര്‍ ട്രെയിനിലേക്ക് കടക്കാന്‍ ശ്ര മിച്ചപ്പോള്‍ എസ്പിജി സംഘം തടയുകയായിരുന്നു. അല്‍പ സമയത്തിനകം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും.

രാവിലെ പത്തിന് ശേഷമാണ് മോദി തലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ റോഡില്‍ തടി ച്ചുകൂടിയ ജനങ്ങളെയും അഭി വാദ്യം ചെയ്തു. പതിവ് ശൈലിയില്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് ഫൂട്ട് സ്റ്റെപ്പില്‍ നിന്നാണ് അദ്ദേഹം അഭിവാദ്യം ചെയ്തത്. കേരളീയ ശൈലിയില്‍ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മോദിയെത്തിയത്.

ചെണ്ടമേളവും നാടന്‍ കലാരൂപങ്ങളുമായി മോദിയെ വരവേല്‍ക്കാന്‍ നാട്ടുകാര്‍ വഴിയുടെ പല ഭാഗ ങ്ങളില്‍ തടിച്ചുകൂടിയിരുന്നു. ബിജെപി കൊടിയും ഫ്‌ളക്്‌സുമേന്തി യാണ് പലരും നിന്നത്. കൊച്ചി യിലെ ഹോട്ടലില്‍ നിന്ന് രാവിലെ ഒമ്പതോടെയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വായുസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. വിമാനത്താവളത്തിലെത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരി ച്ചു.

ദിണ്ടിഗല്‍- പളനി- പാലക്കാട് റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി എന്നിവയുടെ ശിലാസ്ഥാപനം, നേമം- കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം- ഷൊര്‍ണൂര്‍ പാതയുടെ വേ ഗം വര്‍ധിപ്പിക്കുന്നതി ന്റെ യും ശിലാസ്ഥാപനം എന്നിവയും നിര്‍വഹിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.