News

പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി; 42 കോടിയോളം പേർക്ക് 68, 820 കോടിയുടെ സാമ്പത്തിക സഹായം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി വഴി  42 കോടിയോളം പേർക്ക് 68, 820 കോടിയുടെ സാമ്പത്തിക സഹായം നൽകിയെന്നു അധികൃതർ.
17, 891 കോടി രൂപ ആദ്യഗഡുവായി പിഎം കിസാൻ പദ്ധതിയുടെ 8.94 കോടി ഗുണഭോക്താക്കൾക്ക് നൽകി.
*20.65 കോടി (100%)വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ആദ്യഗഡുവായി 10, 325 കോടിരൂപ  നൽകി. 20.63 കോടി(100%)  വനിത ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് രണ്ടാം ഗഡുവായി 10, 315 കോടിയും 20.62 രണ്ട് കോടി വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്ക് മൂന്നാം ഗഡുവായി 10, 312 കോടിയും  നൽകി.
*വയോജനങ്ങൾ,  വിധവകൾ,  ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽ പെട്ട 2.81 കോടി പേർക്ക് രണ്ട് ഗഡുക്കളായി 2814. 5 കോടി രൂപ വിതരണം ചെയ്തു.
*1.82 കോടി കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് 4987.18 കോടി രൂപ ധനസഹായം നൽകി.
*പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനക്ക് കീഴിൽ 2020ഏപ്രിലിൽ 37.52 എൽ. എം.ടി ഭക്ഷ്യധാന്യങ്ങൾ 75.04കോടി ഗുണഭോക്താക്കൾക്ക് നൽകി. മെയ് മാസത്തിൽ 74.92 കോടി ഗുണഭോക്താക്കൾക്ക് 37. 46 എൽ എം ടി യും ജൂണിൽ 73.24 കോടി ഗുണഭോക്താക്കൾക്ക് 36.62 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യവും വിതരണം ചെയ്തു. പദ്ധതി നവംബർ വരെ,  5 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇതുവരെ 98.31 എൽ എം ടി  ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറി.
*ആത്മ നിർഭർ ഭാരതത്തിനു  കീഴിൽ കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യ ധാന്യവും കടലയും രണ്ടുമാസത്തേക്ക് ഗവൺമെന്റ് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾ നൽകിയ കണക്ക് പ്രകാരം 2.8 കോടി കുടിയേറ്റ തൊഴിലാളികൾ ഉണ്ട്. 2020 ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 2.67 എൽ എം ടി,  ഭക്ഷ്യധാന്യം 5.32 കോടി പേർക്ക് കൈമാറി.
*പ്രധാനമന്ത്രി ഉജ്ജ്വല യോജനക്ക് കീഴിൽ 2020 ഏപ്രിൽ-മെയ് മാസങ്ങളിലായി 8.52 കോടി പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്തു. ജൂണിൽ 3.27 കോടിയും ജൂലൈയിൽ1.05 കോടിയും ഓഗസ്റ്റിൽ  0.89 കോടിയും സെപ്റ്റംബറിൽ 0.15 കോടിയും  പാചകവാതക സിലിണ്ടറുകളാണ് വിതരണം ചെയ്തത്.
*ഇ  പി എഫ് ഓർഗനൈസേഷനിലെ 36.05 ലക്ഷം അംഗങ്ങൾ തിരിച്ചടയ്ക്കേണ്ടാത്ത  അഡ്വാൻസ് തുകയായി ആകെ
9, 543 കോടി രൂപയുടെ ആനുകൂല്യം നേടി.
*24 ശതമാനം ഇ  പി എഫ് വിഹിതം ആയ 2, 476 കോടി രൂപ 0.43 കോടി തൊഴിലാളികൾക്ക് കൈമാറി.
*മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വർദ്ധിപ്പിച്ച വേതനനിരക്ക് 01. 4. 2020 മുതൽ പ്രാബല്യത്തിൽ വന്നു . ഈ സാമ്പത്തിക വർഷം 195.21 കോടി മനുഷ്യ തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. കൂടാതെ  വേതന കുടിശ്ശികയും മറ്റും കൊടുത്തു തീർക്കാൻ 59, 618 കോടി രൂപ സംസ്ഥാനങ്ങൾക്ക് കൈമാറി.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.