Home

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല ; മാധ്യമ പ്രവര്‍ത്തകനെതിരെ ചുമത്തിയ കേസ് സുപ്രീംകോടതി റദ്ദാക്കി

പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെ ടുത്തത്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്ക്കെതിരായ ചുമത്തിയ രാജ്യദ്രോഹകേ സില്‍ സുപ്രീംകോടതിയുടെ നിര്‍ണായ വിധി.വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോട തി റദ്ദാക്കി. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണി ച്ചാണ് വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

പ്രധാനമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോ ഹ കേസില്‍ നിന്ന് സംരക്ഷണം വേണമെന്നും കോട തി നിര്‍ദേശിച്ചു. യു.യു ലളിത്,വിനീ ത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേദാര്‍ സിങ് കേസിലെ വിധി പ്രകാരമുള്ള സുരക്ഷ നല്‍കണമെന്നാണ് കോടതി യുടെ നിര്‍ദേശം.

കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശിലാണ് വിനോദ് ദുവ യ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. അക്രമത്തിന് പ്രോത്സാഹനം നല്‍കി എന്ന് ആരോപിച്ച് ബിജെപി നേതാവിന്റെ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടു ത്തത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വിനോദ് ദുവയ്‌ക്കെ തിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ വിനോദ് ദുവെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം ദുവയുടെ രണ്ടാമത്തെ പരാതി കോടതി പരിഗണിച്ചില്ല. വിവിധ സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്താന്‍ ഓരോ സംസ്ഥാന ത്തും ഒരു ഉന്നതതല സമിതി രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതില്‍ ഇടപെട്ടാല്‍ അത് നിയമസഭയുടെ അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാകുമെന്നും കോടതി നിരീക്ഷിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.