മുംബൈ : അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിൽ അതിക്രമിച്ചു കയറി നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം. ഖാനെപ്പോലുള്ള പ്രമുഖർ പോലും ആക്രമിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന ഭീതി നഗരവാസികൾ പങ്കുവച്ചു. നടൻ സൽമാൻ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവയ്പ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകം എന്നിവയ്ക്കു പിന്നാലെ സെയ്ഫ് അലി ഖാനു നേരെ കൂടി ആക്രമണമുണ്ടായതോടെ അതിസമ്പന്നരുടെയും സിനിമാതാരങ്ങളുടെയും കേന്ദ്രമായ ബാന്ദ്ര ‘ക്രൈം ക്യാപ്പിറ്റൽ’ എന്നുകൂടി അറിയപ്പെടുകയാണ്.
2024 ഏപ്രിൽ 14ന് ആയിരുന്നു സൽമാന്റെ വസതിക്ക് നേരെ വെടിവയ്പ്. ഒക്ടോബർ 12ന് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടു. ഡിസംബർ 9ന് ബീഡ് ജില്ലയിലെ സർപഞ്ചിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ബാന്ദ്ര വെസ്റ്റിലെ സുരക്ഷാവീഴ്ചയിൽ സിനിമാതാരങ്ങളും പ്രതിപക്ഷ നേതാക്കളും സർക്കാരിനെ വിമർശിക്കുന്നുണ്ട്. സ്ഥലം എംഎൽഎയും മന്ത്രിയുമായ ആശിഷ് ഷേലാറും മറുപടി പറയേണ്ടി വരും.
ക്രമസമാധാന പ്രശ്നങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും വർധിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. ബീഡിൽ സർപഞ്ച് സന്തോഷ് ദേശ്മുഖ് കൊല്ലപ്പെട്ടതിൽ വലിയ പ്രതിഷേധമാണു നടക്കുന്നത്. ഇതിൽ എൻസിപി നേതാക്കൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നഗരത്തിൽ ആരും സുരക്ഷിതരല്ല. പ്രധാനമന്ത്രിയെ വരെ നേരിട്ട് എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന, സ്വന്തമായി സുരക്ഷാസംഘമുള്ള നടന് ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന സെയ്ഫ് അലി ഖാന്റെ ചിത്രം പങ്കുവച്ച് പലരും ചോദിക്കുന്നു.
നടൻ സെയ്ഫ് അലി ഖാനെ അക്രമി കുത്തി പരുക്കേൽപ്പിച്ചതിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തെലുങ്ക് നടന്മാരായ ചിരഞ്ജീവി, ജൂനിയർ എൻടിആർ തുടങ്ങിയവർ ഞെട്ടൽ രേഖപ്പെടുത്തി. നടി പുജ ഹെഗ്ഡെ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ സർക്കാരിനെ വിമർശിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.