Breaking News

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം ; വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നുവെന്ന് മു ഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പദ്ധതികള്‍ക്കുള്ള പിന്തുണ യ്ക്കൊപ്പം പുതിയ പദ്ധതി ഏറ്റെടുക്കാനുള്ള പ്രോല്‍സാഹനവും പ്രധാനമന്ത്രിയില്‍ നിന്നുമുണ്ടായി.

ജലഗതാഗതം കേരളത്തില്‍ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്നദ്ദേഹം ചോദിച്ചു. വാ ര ണസി – കൊല്‍ക്കത്ത ജലപാതയുടെ പ്രത്യേക അനുഭവവും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കു ന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞു. ആ പദ്ധതി പൂര്‍ത്തി യായ കാര്യം ഇക്കുറി കേരളം പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അറിയിച്ചു. ജലഗ താഗതം കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് :

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു. കേരളത്തിലെ വികസന പദ്ധതിക ള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ജലഗതാഗതം കേരളത്തില്‍ പ്രോത്സാ ഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചു.വാരണസി – കൊല്‍ക്കത്ത ജലപാത ഉദാഹരണമാ യി മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ?ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കു ന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂര്‍ത്തിയായ കാര്യം ഇക്കുറി ഞാന്‍ ചൂ ണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അറിയിച്ചു. കേരളത്തില്‍ അധികാര തുടര്‍ച്ച നേ ടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നല്‍കാമെന്നും അദ്ദേഹം ഉറ പ്പ് നല്‍കി. വികസനകാര്യങ്ങളില്‍ ഏകതാ മനോ ഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.

കേരളത്തിന്റെ സുപ്രധാനമായ വികസന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സി ല്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയില്‍വേ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ വിശദമായി അതേ ക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനം സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളെ ക്കു റിച്ച്  പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്തംഭാനവസ്ഥയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മാസം അറുപത് ല ക്ഷം ഡോസ് വാക്‌സീന്‍ ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഇതേക്കാര്യം നേരത്തെയും ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഈ മാസം മാത്രം 25 ലക്ഷം ഡോസ് വാക്‌സീന്‍ സെക്കന്‍ഡ് ഡോസ് മാത്രമായി നല്‍കേണ്ടതുണ്ട്.

18 വയസിന് മുകളില്‍ പ്രായമുള്ള 44 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കാന്‍ സാധി ച്ചിട്ടുണ്ട്. അതുവഴി മാത്രമേ കോവിഡിനെ ഫ ലപ്രദമായി പ്രതിരോധിക്കാനാവൂ. ഇതോടൊപ്പം കേര ളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രി യോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസ് കേരളത്തിന് വേണമെന്ന ദീര്‍ഘകാല ആവശ്യം ഒരുവട്ടം കൂടി അദ്ദേ ഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യ ത്തില്‍ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രി യില്‍ നിന്നും ഉണ്ടായത്. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണ കൂടുതലും പകര്‍ച്ച വ്യാധിക ള്‍ പലഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ?ഗ്യമേഖലയുടെ കൂടുതല്‍ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരള ത്തിലെ ആരോ?ഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം തന്നെ എടുത്തു പറഞ്ഞു. ആ നിലയിലെ ശാക്തീകരണത്തിന് എയിംസ് കൂടി അനിവാ ര്യമാണെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതോടൊപ്പം കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വലിയ തോതില്‍ സഹായം വേണമെന്നും അദ്ദേഹത്തെ അറിയിച്ചു.

4500 കോടിയുടെ ജിഎസ്ടി കോംപന്‍സേഷന്‍ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിന്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അങ്കമാ ലി – ശബരി റെയില്‍പാത പദ്ധതി നടപ്പാക്കാന്‍ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ട താണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിന്റെ എണ്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വേ?ഗത്തില്‍ തന്നെ ആ പദ്ധതി ആരംഭി ക്കണമെ ന്നും പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ഏറ്റവും കൂടുതര്‍ തീര്‍ത്ഥാട കര്‍ എത്തുന്ന ശബരിമലയില്‍ ഒരു വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യെ ധരിപ്പിച്ചു. ആ വിമാന ത്താവള പദ്ധതിക്ക് പെട്ടെന്ന് തന്നെ അംഗീകാരം നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.തലശ്ശേരി – മൈസൂര്‍ റെയില്‍വേ പദ്ധതി യുടെ ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാന സര്‍വ്വീസ് ഉറപ്പാക്കണം. ഇതിനായി കണ്ണൂരി നെ ആ സിയാന്‍ ഓപ്പണ്‍സ്‌കൈ പദ്ധതിയില്‍ ഉള്‍പ്പെടു ത്തണം. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറ ങ്ങുന്നതിനുള്ള തടസം നീക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

നെഹ്‌റു സ്റ്റേഡിയും മുതല്‍ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള അനുമതി ഉടന്‍ തന്നെ നല്‍കാമെന്ന് കേന്ദ്ര ന?ഗരവികസന വകുപ്പ് മന്ത്രി ഹര്‍കിഷന്‍ സിംഗ് പുരി അറിയിച്ചു. 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്. പ്രാരംഭ നടപടി യായി 260 കോടി കേരള സര്‍ക്കാര്‍ പദ്ധതിക്ക് മാറ്റി വച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.