കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫി സര്‍ എ പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. മന്ത്രി കെ രാജന്‍ പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്
തൃശൂര്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപി ന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു വകുപ്പിലാണ് നിയ മനം. സര്‍ക്കാര്‍ ജോലി നല്‍കുന്നതിന്റെ ഉത്തരവ് റവന്യു മന്ത്രി കെ രാജന്‍, പ്രദീപിന്റെ പുത്തൂരിലെ വസ തിയിലെത്തി നേരിട്ട് കൈമാറി.
ശ്രീലക്ഷ്മി എംകോം ബിരുദധാരിയാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് ക ഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. പ്രദീപിന്റെ കു ടുംബത്തിന് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായിരു ന്നു.
ഇതിന്റെ ഉത്തരവും മന്ത്രി ഇന്നു കുടുംബത്തിനു കൈമാറി. കുടുംബത്തിന് സൈനിക ക്ഷേമ നിധിയില്‍ നിന്നു അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയു ന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സ യ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു മൂന്ന് ലക്ഷം രൂപയുമാണ് നല്‍കുന്നത്. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിത ര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്‍കുവാ ന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.